---
title: "കല്ലാച്ചിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; കോഴിക്കൂട് തകർത്ത് നാല് മുട്ടക്കോഴികളെ കടിച്ചു കൊന്നു"
english_title: "Stray Dogs Destroy Chicken Coop Kill Four Hens in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381098/stray-dogs-attack-chicken-coop-kallachi-nadapuram"
published_at: "2026-09-04T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a7d00b40ea_stray-dogs-attack-chicken-coop-kallachi-nadapuram.jpg"
keywords: ["Stray Dog Attack", "Chicken Coop", "Kallachi Stray Dog Attack"]
---

# കല്ലാച്ചിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; കോഴിക്കൂട് തകർത്ത് നാല് മുട്ടക്കോഴികളെ കടിച്ചു കൊന്നു

> **Lead Summary:** **കല്ലാച്ചി: **നാദാപുരത്തിന് സമീപം കല്ലാച്ചിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം. ചിറോത്ത് മുക്കിലെ പുത്തൻപുരയിൽ റസാഖിന്റെ വീട്ടിലെ കോഴിക്കൂട് തകർത്ത തെരുവ് നായ്ക്കൾ നാല് മുട്ടക്കോഴികളെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

## Article Content

**കല്ലാച്ചി: **നാദാപുരത്തിന് സമീപം കല്ലാച്ചിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം. ചിറോത്ത് മുക്കിലെ പുത്തൻപുരയിൽ റസാഖിന്റെ വീട്ടിലെ കോഴിക്കൂട് തകർത്ത തെരുവ് നായ്ക്കൾ നാല് മുട്ടക്കോഴികളെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

രാത്രിയുടെ മറവിലെത്തിയ നായ്ക്കളുടെ സംഘം കൂട് തകർത്താണ് അക്രമം നടത്തിയത്. കല്ലാച്ചി ചിറോത്ത് മുക്കിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം അതീവ രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രാത്രികാലങ്ങളിലും പുലർച്ചെയും യാത്ര ചെയ്യുന്നവർക്കും വഴിയാത്രക്കാർക്കും നായ്ക്കളുടെ ശല്യം വലിയ ഭീഷണിയാവുകയാണ്. പ്രദേശവാസികളുടെ വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും നേരെ ആക്രമണം പതിവായതോടെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

**English Summary:**

Stray dogs broke into a chicken coop and killed four egg-laying hens in Kallachi, Nadapuram. The incident occurred at night at the residence of Razaq, located in Chiroth Mukk. Local residents expressed serious concern over the growing stray dog menace in the area, which poses a threat to both domestic animals and pedestrians.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381098/stray-dogs-attack-chicken-coop-kallachi-nadapuram)