---
title: "ജനകീയ കൺവെൻഷനിൽ എംപിക്ക് പ്രോജക്റ്റ് റിപ്പോർട്ട് കൈമാറി; പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി"
english_title: "Pazhassi Raja Vilangad Kunhom Churamilla Akashapatha Project Report Submitted To MP Shafi Parambil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381132/pazhassi-raja-vilangad-kunhom-churamilla-akashapatha-project-report-shafi-parambil-mp"
published_at: "2026-09-04T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9aba2bcd4c7_pazhassi-raja-vilangad-kunhom-churamilla-akashapatha-project-report-shafi-parambil-mp.jpg"
keywords: ["Pazhassi Raja Vilangad Kunhom Road", "Churamilla Akashapatha", "Shafi Parambil MP", "Vanimel Velliyode Convention", "Rural Development Society"]
---

# ജനകീയ കൺവെൻഷനിൽ എംപിക്ക് പ്രോജക്റ്റ് റിപ്പോർട്ട് കൈമാറി; പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി

> **Lead Summary:** വാണിമേൽ: പഴശ്ശിരാജ വിലങ്ങാട്–കുഞ്ഞോ ചുരമില്ലാ-ആകാശപ്പാതയുടെ പ്രോജക്റ്റ് റിപ്പോർട്ട് വടകര എംപി ഷാഫി പറമ്പിലിന് പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികൾ സമർപ്പിച്ചു.

## Article Content

വാണിമേൽ: പഴശ്ശിരാജ വിലങ്ങാട്–കുഞ്ഞോ ചുരമില്ലാ-ആകാശപ്പാതയുടെ പ്രോജക്റ്റ് റിപ്പോർട്ട് വടകര എംപി ഷാഫി പറമ്പിലിന് പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികൾ സമർപ്പിച്ചു.

നാദാപുരം എംഎൽഎ കെഎം അഭിജിത്ത് വയനാട്ടിലേക്കുള്ള നിർദിഷ്ട പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വാണിമേൽ വെള്ളിയോട് വിളിച്ചുചേർത്ത ജനകീയ കൺവെൻഷനിലാണ് പ്രോജക്റ്റ് റിപ്പോർട്ട് കൈമാറിയത്. എംഎൽഎമാരായ പാറക്കൽ അബ്ദുല്ല, അഭിജിത്ത് കെഎം, ഡോ. പികെ പ്രവീൺ, ഉഷ വിജയൻ എന്നിവർക്കും പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഓരോ കോപ്പി നൽകി.

സാധ്യതാ പഠനം, സാങ്കേതിക പഠനം, വിശദമായ ഡിപിആർ (DPR) എന്നിവ ആരംഭിക്കുന്നതിനുള്ള നിവേദനം, നിർമാണ വേളയിൽ മൃഗങ്ങൾക്കായി കുളങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതടക്കമുള്ള ചുരമില്ലാ-ആകാശപ്പാതയുടെ ആശയം, വനത്തിലൂടെയുള്ള ഇന്ത്യയിലെ മറ്റ് ആകാശപ്പാതകളുടെ വിശദാംശങ്ങൾ, നിർദിഷ്ട പാതയുടെ പ്രധാന ഗുണഗണങ്ങൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വരെയുള്ള വിവിധ തലങ്ങളിലെ സങ്കീർണമായ നടപടിക്രമങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൊസൈറ്റി രക്ഷാധികാരി ഫാദർ വിൽസൺ മുട്ടത്ത്കുന്നേലിന്റെ സാന്നിധ്യത്തിൽ സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, ജനറൽ കൺവീനർ വിപിൻസ് മാത്യു എന്നിവർ ചേർന്നാണ് പ്രോജക്റ്റ് റിപ്പോർട്ട് കൈമാറിയത്.

**English Summary:**

Vanimel: Project report of Pazhassi Raja Vilangad-Kunhom Churamilla Akashapatha was submitted to Vadakara MP Shafi Parambil by representatives of Pazhassi Raja Churamilla Patha and Rural Development Society. Report was handed over at people's convention convened by Nadapuram MLA K M Abhijith at Vanimel Velliyode regarding construction of proposed road to Wayanad. Copies of project report were also given to MLAs Parakkal Abdulla, Abhijith K M, Dr P K Praveen, Usha Vijayan. Report explains representation to start feasibility study, technical study, detailed DPR, concept of churamilla akashapatha including facilities like ponds for animals during construction, details of other akashapathas through forests in India, main advantages of proposed road. It also includes complex procedures at various levels from state PWD to central forest and environment ministry. Report handed over by Society Chairman Shoukath Ali Eroth and General Convener Vipins Mathew in presence of Society Patron Father Wilson Muttathkunnel.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381132/pazhassi-raja-vilangad-kunhom-churamilla-akashapatha-project-report-shafi-parambil-mp)