---
title: "അരനൂറ്റാണ്ടായുള്ള ആവശ്യം; വിലങ്ങാട് - കുഞ്ഞോം ചുരമില്ലാ ബദൽ പാതയ്ക്കായി മൂന്ന് ജില്ലകൾ ഒന്നിച്ച്; ജനകീയ കൺവെൻഷൻ നടന്നു"
english_title: "Vilangad Kunhom Churamilla Alternative Road Demand Half Century Old Three Districts Unite Peoples Convention Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381134/vilangad-kunhom-churamilla-alternative-road-demand-peoples-convention-velliyode-three-districts"
published_at: "2026-09-04T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ac33655ca7_vilangad-kunhom-churamilla-alternative-road-demand-peoples-convention-velliyode-three-districts.jpg"
keywords: ["Vilangad Kunhom Road", "Churamilla Road Demand", "Shafi Parambil MP", "KM Abhijith MLA", "Velliyode Peoples Convention"]
---

# അരനൂറ്റാണ്ടായുള്ള ആവശ്യം; വിലങ്ങാട് - കുഞ്ഞോം ചുരമില്ലാ ബദൽ പാതയ്ക്കായി മൂന്ന് ജില്ലകൾ ഒന്നിച്ച്; ജനകീയ കൺവെൻഷൻ നടന്നു

> **Lead Summary:** നാദാപുരം: അരനൂറ്റാണ്ടായി ആവിശ്യമുയർന്ന ചുരമില്ലാതെ വിലങ്ങാട് നിന്നും കുഞ്ഞോത്തേക്കുളള ബദൽ പാതക്കായി നാട് ഒരു മനസോടെ ഒത്തു ചേർന്നു.

## Article Content

നാദാപുരം: അരനൂറ്റാണ്ടായി ആവിശ്യമുയർന്ന ചുരമില്ലാതെ വിലങ്ങാട് നിന്നും കുഞ്ഞോത്തേക്കുളള ബദൽ പാതക്കായി നാട് ഒരു മനസോടെ ഒത്തു ചേർന്നു.

വെളളിയോട് ദാറുസലാം കോളേജ് ഗ്രൗണ്ടിൽ കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിലെ ജനപ്രതിനിധികളുടെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ജനകീയ കൺവൻഷൻ റോഡിന്റെ ആവിശ്യം വിളിച്ചോതുന്നതായി. മൂന്ന് ജില്ലകളിലെ വികസനസ്വപ്നങ്ങൾക്ക് ചിറകുവെക്കാൻ ഒരു മനസോടെ തുടർപ്രവർത്തനം നടത്താൻ കൺവൻഷൻ തീരുമാനിച്ചു.

ജനകീയ കൺവൻഷൻ ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്തു. വയനാട്ടിലേക്ക് തുരങ്കപാത ഉൾപ്പടെയുളളവയുടെ നിർമ്മാണം ആശങ്ക ഉയർന്ന സാഹചര്യത്തിൽ ബദൽ പാത വളരെ അത്യാവശ്യമാണെന്നും മ്യ‌‌ഗങ്ങളുടെ സഞ്ചാരം തടസപ്പെടുത്താതെ ആകാശപ്പാത നിർമ്മിക്കാനുളള അനുമതിയാണ് വേണ്ടതെന്നും ഷാഫി പറഞ്ഞു.

വളരെ അധികം അനുമതികൾ വേണ്ടതും സാങ്കേതികമായി തടസങ്ങൾ ഏറെയുളളതുമായ വഴിയിലൂടെയാണ് നാം സഞ്ചരിക്കുന്നത്.ജനങ്ങൾ ഒരു മനസോടെ രംഗത്തുളളത് നല്ല കാര്യമാണെന്നും ഇതിനായി ഒരു മനസോടെ നാട് രംഗത്തിറങ്ങുകയാണെന്നും എം.പി.പറഞ്ഞു. ചടങ്ങിൽ കെ.എം.അഭിജിത്ത് എം.എൽ.എ അധ്യക്ഷം വഹിച്ചു.

പൊതുമരാമത്ത് വനം വകുപ്പ് മന്ത്രിമാരുടെ സാനിധ്യത്തിൽ ഉന്നത തല യോഗം തിരുവന്തപുരത്ത് ഉടൻ വിളിച്ചു ചേർക്കും. ഇതിനായി കെ.എം.അഭിജിത്ത് എം.എൽ.എ.യെ യോഗം ചുമതലപ്പെടുത്തി.

റോഡിനായി പ്രാഥമിക പരിശോധന നടത്തണം. ഇതിനായി ഫണ്ട് അനുവദിക്കണം. അതിന് ശേഷം വിദഗ്ദ റിപ്പോർട്ട് കേന്ദ്ര ഉപരിതല മന്ത്രാലത്തിൽ സമർപ്പിക്കണം. തുടർന്ന് അനുമതിക്കായി കേന്ദ്രത്തിൽ സമർദം ചെലുത്താനും യോഗം തീരുമാനിച്ചു.

എം.എൽ.എ.മാരായ പാറക്കൽ അബ്ദുല്ല,ഉഷ വിജയൻ,പി.കെ.പ്രവീൺകുമാർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്,മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷിരാമൻ,തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.പ്രദീഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.പ്രദീപ്കുമാർ(വാണിമേൽ), അഹമ്മദ് പുന്നക്കൽ(ചെക്യാട്),എം.കെ.സഫീറ(നാദാപുരം),പ്രമോദ്(തൊണ്ട‌ർനാട്),വയനാട് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ സൽമ റോയ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കെ.എം.അഭിജിത്ത് എം.എൽ.എ.യുടെ നേത്യത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ബദൽ റോഡിന്റെ പ്രവർത്തനങ്ങൾക്കായി കെ.എം.അഭിജിത്ത് എം.എൽ.എ ചെയർമാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് കൺവീണറും വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രദീപ്കുമാർ ട്രഷറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.

എം.പി.മാരായ പ്രിയങ്കഗാന്ധി,ഷാഫി പറമ്പിൽ,ഉഷ വിജയൻ എം.എൽ.എ എന്നിവർ മുഖ്യരക്ഷാധികാരികളാണ്.

എം.എൽ.എ.മാരായ ഐ.സി.ബാലക്യഷ്ണൻ, അഡ്വ:കെ.പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല ,കെ.കെ.രമ, പി.കെ.പ്രവീൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.കെ.സുബൈർ, സൂപ്പി നരിക്കാട്ടേരി,സി.വി.എം.വാണിമേൽ, ജമാൽ കോരങ്കോട്ട്, വൈസ് ചെയർമാൻമാരായി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ജനറൽ കൺവീണർമാരുമായി നിയമിച്ചു.

**English Summary:**

Nadapuram: For alternative road without ghat from Vilangad to Kunhom demanded for half century, people united with one mind. Peoples convention held at Velliyode Darussalam College Ground with participation of people's representatives from Kozhikode, Kannur, Wayanad districts highlighted need for road, decided to continue further work unitedly to give wings to development dreams of three districts. Convention inaugurated by MP Shafi Parambil, who said in situation of concerns over tunnel road construction to Wayanad, alternative road is very essential and permission needed to build skyway without obstructing animal movement. He said path involves many permissions and technical hurdles but people united is good thing. KM Abhijith MLA presided. High-level meeting in Thiruvananthapuram with PWD and Forest Ministers will be convened soon, KM Abhijith MLA entrusted for same. Meeting decided to conduct preliminary inspection for road, allocate funds, then submit expert report to central surface ministry, then exert pressure at Centre for permission. MLAs Parakkal Abdulla, Usha Vijayan, PK Praveenkumar, district panchayat vice president KK Navas, Mananthavady block president Meenakshiraman, Thooneri block president KP Pradeesh, grama panchayat presidents T Pradeepkumar Vanimel, Ahmed Punnakkal Chekkyad, MK Safeera Nadapuram, Pramod Thondarnad, Wayanad district panchayat chairperson Salma Roy and various political party representatives participated. Peoples committee formed under leadership of KM Abhijith MLA as chairman, KK Navas as convener and T Pradeepkumar as treasurer. MPs Priyanka Gandhi, Shafi Parambil, MLA Usha Vijayan are chief patrons. MLAs IC Balakrishnan, Adv K Praveenkumar, Parakkal Abdulla, KK Rama, PK Praveenkumar, district panchayat president Milli Mohanan, political leaders CK Subair, Sooppi Narikkatteri, CVM Vanimel, Jamal Korangott as vice chairmen and various grama panchayat presidents and political representatives as general conveners appointed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381134/vilangad-kunhom-churamilla-alternative-road-demand-peoples-convention-velliyode-three-districts)