---
title: "തിരുനബി കാലം തേടുന്ന കാരുണ്യം: നാദാപുരം ജാമിഅ ഹാശിമിയ്യയിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി"
english_title: "Seminar Conducted at Nadapuram Jamia Hashimiyya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381146/prophet-prophetic-mercy-seminar-nadapuram-jamia-hashimiyya"
published_at: "2026-09-04T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9aeeb63b0f6_prophet-prophetic-mercy-seminar-nadapuram-jamia-hashimiyya.jpg"
keywords: ["Jamia Hashimiyya", "Prophet Seminar", "Islamic Seminar Kerala"]
---

# തിരുനബി കാലം തേടുന്ന കാരുണ്യം: നാദാപുരം ജാമിഅ ഹാശിമിയ്യയിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **നാദാപുരം ജാമിഅ ഹാശിമിയ്യയിൽ 'തിരുനബി: കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാർ വൻ ജനപങ്കാളിത്തം കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **നാദാപുരം ജാമിഅ ഹാശിമിയ്യയിൽ 'തിരുനബി: കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാർ വൻ ജനപങ്കാളിത്തം കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

സമസ്ത കേന്ദ്ര മുശാവറ അംഗം ബഷീർ അബ്ദുല്ല ഫൈസി ചീക്കോന്ന് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി. കെ. അഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. ശുഐബുൽ ഹൈതമി വാരാമ്പറ്റ വിഷയാവതരണം നടത്തി.

തുടർന്ന് നടന്ന ചർച്ചയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. എൻ. കെ. മൂസ, പ്രഭീഷ്‌ ആദിയൂർ, രാഹുൽ ചാലിൽ, റാഷിദ് കാക്കുനി, ധനേഷ് കാരയാട്, ഹാരിസ് റഹ്മാനി തിനൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, സയ്യിദ് ഒ. എം. തങ്ങൾ, മുഹമ്മദ് പടിഞ്ഞാറത്തറ, ടി. എം. വി. അബ്ദുൽ ഹമീദ്, കണ്ടോത്ത് മായൻ ഹാജി, സി. കെ. അബൂട്ടി ഹാജി, അബ്ദുൽ ഗഫൂർ ഫൈസി, ടി. ടി. കെ. അമ്മദ് ഹാജി, ഉസ്മാൻ അഹ്‌സനി, മൊയ്തീൻ കുട്ടി ബാഖവി, എം. പി. അബ്ദുൽ ജബ്ബാർ മൗലവി, മുഹമ്മദ് പേരോട്, ഇസ്മയിൽ ഹാജി എടച്ചേരി, പി. അബ്ദുറഹ്മാൻ ഫൈസി, പി. അസീസ്, റഷീദ് റഹ്മാനി ഹാൻബാൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

**English Summary:**

A seminar was conducted at Nadapuram Jamia Hashimiyya on the theme 'Prophet: Mercy Demanded by the Times'. Samastha Central Mushawara member Basheer Abdullah Faisy Cheekkonnu inaugurated the event, which was presided over by P.K. Ahammad Baqavi. Shuaibul Haithami Varambatta presented the topic. Various political, social, and religious leaders participated in the discussion and addressed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381146/prophet-prophetic-mercy-seminar-nadapuram-jamia-hashimiyya)