---
title: "ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെ വധശ്രമം; അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്"
english_title: "DYFI Kuruvantheri Area President Allegedly Attacked in Center Poyilur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381172/dyfi-kuruvantheri-president-abhin-mk-allegedly-attacked-center-poyilur"
published_at: "2026-09-05T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b84314e2dc_dyfi-leader-attacked-during-shobhayatra-kannur-rss-allegation.jpg"
keywords: ["DYFI Leader Attacked", "RSS", "Shobhayatra", "DYFI"]
---

# ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെ വധശ്രമം; അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്

> **Lead Summary:** നാദാപുരം: ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന് ഡിവൈഎഫ്ഐ നേതാക്കൾ.

## Article Content

നാദാപുരം: ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന് ഡിവൈഎഫ്ഐ നേതാക്കൾ.

കുറുവന്തേരി മേഖലാ പ്രസിഡന്റ് അഭിൻ എം.കെ.ക്ക് നേരെ അക്രമം ഉണ്ടായത്. കണ്ണൂർ ജില്ലയിലെ സെന്റർ പൊയിലൂരിൽ ഇന്നലെ രാത്രി പത്തിനാണ് സംഭവം. പൊയിലൂർ ശ്രീനാരായണ മഠപ്പുരയുടെ പരിസരത്ത് വെച്ചായിരുന്നു ആക്രമണം.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഒത്തുചേർന്ന ആർ എസ് എസ് പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ അഭിനെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാടിന്റെ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നാട്ടിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, വധശ്രമത്തിന് കേസെടുത്ത് അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

**English Summary**

DYFI alleges that Kuruvantheri area president Abhin M.K. was attacked in Center Poyilur, Kannur district, at around 10 p.m. yesterday. The incident reportedly occurred near the Poyilur Sree Narayana Mathappura during a gathering linked to a Sreekrishna Jayanthi procession. DYFI leaders allege that RSS workers carried out the attack without provocation. Abhin sustained facial injuries and was admitted to Nadhapuram Government Taluk Hospital. DYFI has demanded strong legal action, registration of an attempted murder case, and the arrest of those responsible. The allegations against RSS workers are the position of DYFI as stated in its complaint and statement.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381172/dyfi-kuruvantheri-president-abhin-mk-allegedly-attacked-center-poyilur)