---
title: "ജനകീയ പ്രതിഷേധം ഫലം കണ്ടു; പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം"
english_title: " Kummangode Pulikku Palam Kakkamvelli Footpath Reconstruction Begins After SDPI Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381212/kummangode-pulikku-palam-kakkamvelli-footpath-reconstruction-sdpi-protest"
published_at: "2026-09-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bbee8b27be_kummangode-pulikku-palam-kakkamvelli-footpath-reconstruction-sdpi-protest.jpg"
keywords: ["Pulikku Palam", "Kakkamvelli Footpath", "SDPI Protest"]
---

# ജനകീയ പ്രതിഷേധം ഫലം കണ്ടു; പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം

> **Lead Summary:** **കുമ്മങ്കോട്: ** തകർന്നു കിടക്കുന്ന പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശക്തമായ ജനകീയ പ്രതിഷേധമാണ് ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും പെട്ടെന്ന് ഇടപെടൽ ഉണ്ടാകാൻ കാരണമായത്.

## Article Content

**കുമ്മങ്കോട്: ** തകർന്നു കിടക്കുന്ന പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശക്തമായ ജനകീയ പ്രതിഷേധമാണ് ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും പെട്ടെന്ന് ഇടപെടൽ ഉണ്ടാകാൻ കാരണമായത്.

നടപ്പാത പൂർണ്ണമായി തകർന്നു കിടക്കുന്നതുമൂലം പ്രദേശവാസികളും സ്കൂൾ വിദ്യാർത്ഥികളും മാസങ്ങളായി വലിയ യാത്രാക്ലേശമാണ് അനുഭവിച്ചിരുന്നത്. എന്നാൽ ഈ ദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

പ്രതിഷേധത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും, യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

English Summary:

Reconstruction work of dilapidated Pulikku Palam - Kakkamvelli footpath at Kummangode has begun. Strong public protest organized by SDPI Kummangode Branch Committee led to immediate intervention from authorities. Locals and school students had been facing travel difficulties for months due to completely collapsed footpath.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381212/kummangode-pulikku-palam-kakkamvelli-footpath-reconstruction-sdpi-protest)