---
title: "അധ്യാപകദിനം; അധ്യാപകർക്ക് ആദരവ് നൽകി എ.കെ. ജി സ്മാരക വായനശാല "
english_title: "Teachers Day Celebration Edacheri AKG Memorial Library Honors Retired Teachers Old Is Gold Event"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381256/teachers-day-edacheri-akg-library-honors-retired-teachers-old-is-gold-"
published_at: "2026-09-05T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c0101aba1f_teachers-day-edacheri-akg-library-honors-retired-teachers-old-is-gold.jpg"
keywords: ["Teachers Day Edacheri", "AKG Memorial Library Edacheri", "Retired Teachers Honored", "Vadakara Taluk Library Council"]
---

# അധ്യാപകദിനം; അധ്യാപകർക്ക് ആദരവ് നൽകി എ.കെ. ജി സ്മാരക വായനശാല 

> **Lead Summary:** **എടച്ചേരി: **അധ്യാപക ദിനത്തിൽ മാതൃകാപരമായ പ്രവർത്തനവുമായി എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം. അര നൂറ്റാണ്ടുകാലമായി നാട്ടുകാർക്ക് വായനയുടെ വെളിച്ചം പകർന്നുനൽകുന്ന വായനശാലയുടെ ആഭിമുഖ്യത്തിൽ, അക്ഷരവെളിച്ചം പകർന്ന റിട്ടയേർഡ് അധ്യാപകരെ ആദരിച്ചു.

## Article Content

**എടച്ചേരി: **അധ്യാപക ദിനത്തിൽ മാതൃകാപരമായ പ്രവർത്തനവുമായി എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം. അര നൂറ്റാണ്ടുകാലമായി നാട്ടുകാർക്ക് വായനയുടെ വെളിച്ചം പകർന്നുനൽകുന്ന വായനശാലയുടെ ആഭിമുഖ്യത്തിൽ, അക്ഷരവെളിച്ചം പകർന്ന റിട്ടയേർഡ് അധ്യാപകരെ ആദരിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പരിധിയിലുള്ള അധ്യാപകരെയാണ് ആദരിച്ചത്. ഓൾഡ് ഈസ് ഗോൾഡ്' എന്ന പേരിൽ വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങ് വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ. വിമിഷ ചടങ്ങിൽ അധ്യക്ഷയായി.

സർവീസിൽ നിന്ന് വിരമിച്ച രാധാകൃഷ്ണൻ കാക്കന്നൂർ, കെ.പി. കുമാരൻ, ബഷീർ എടച്ചേരി, കുനിയിൽ മൊയ്തു, ശ്യാമള, കെ.എം. ശാന്ത, കെ. സുശീല, ത്യൻ പറോൽ തുടങ്ങിയ അധ്യാപകരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. വായനശാല സെക്രട്ടറി നിധിൻ കണ്ടോത്ത്, ജോയിന്റ് സെക്രട്ടറി ടി.കെ. ഷിബിൻ, നാണു കണ്ടോത്ത് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

English Summary:

AKG Memorial Library and Reading Room in Edacheri honored retired teachers on Teachers Day in a model initiative after half a century of spreading reading light. As part of Old Is Gold program, retired teachers from 15th ward of Edacheri Gram Panchayat were honored with mementos. Program was inaugurated by Vadakara Taluk Library Council Vice President PM Nanu and presided by ward member TK Vimisha.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381256/teachers-day-edacheri-akg-library-honors-retired-teachers-old-is-gold-)