---
title: "പരാതികൾക്ക് പരിഹാരം; നാദാപുരം പഞ്ചായത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിക്ക് തുടക്കമായി"
english_title: "Community Mediation Project Launched In Nadapuram Panchayat Complaint Resolution Center Opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381258/nadapuram-panchayat-community-mediation-project-launched-kozikode"
published_at: "2026-09-05T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c051624d1a_nadapuram-panchayat-community-mediation-project-launched-kozikode.jpg"
keywords: ["Nadapuram Panchayat", "Community Mediation Project", "Kozhikode Mediation Centre", "Complaint Resolution"]
---

# പരാതികൾക്ക് പരിഹാരം; നാദാപുരം പഞ്ചായത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** നാദാപുരം: കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിക്ക് നാദാപുരം ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിക്ക് നാദാപുരം ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അഡ്വ. കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. അബ്ദുൽ ജലീൽ, പി. വി. ജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ടി. വി. സുജിത്ത്, മീഡിയേറ്റർമാരായ അബ്ബാസ് കണേക്കൽ, പി. മുരളീധരൻ, അബ്ദുൽ അസീസ്, സുഹാന, പി. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ സിറ്റിംഗ് നടത്തും. പരാതികൾ പരസ്പര ധാരണയിലൂടെ പരിഹരിക്കുന്നതിനുള്ള നടപടികളാണ് മീഡിയേഷൻ കേന്ദ്രം വഴി സ്വീകരിക്കുക.

പരാതി പരിഹാര മീഡിയേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

**English Summary:**

Community Mediation Project under Kozhikode District Mediation Centre was launched in Nadapuram Grama Panchayat. Panchayat President Safeera Moonamkuni inaugurated project and complaint resolution mediation centre. Vice President Adv KM Raghunath presided. Standing committee chairmen V Abdul Jaleel, PV Jayalakshmi Teacher, secretary TV Sujith and mediators spoke. Sittings will be held every two weeks to resolve public complaints.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381258/nadapuram-panchayat-community-mediation-project-launched-kozikode)