---
title: " വിലങ്ങാടിന് പുതിയ പ്രതീക്ഷ; ‘വനത്തിലൂടെ ആകാശപ്പാത എന്ന ആശയത്തിന് പദ്ധതിയിൽ സാധ്യതയേറെ’ - വനം മന്ത്രി"
english_title: "Wayanad Forest Minister Shibu Baby John Visits Sunil House Vilangad Vayad Pazhassi Raja Churamila Sky Path Report"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381276/vilangad-vayad-sunil-house-visit-forest-minister-shibu-baby-john-pazhassi-raja-sky-path-report"
published_at: "2026-09-05T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c31a3b1258_vilangad-vayad-sunil-house-visit-forest-minister-shibu-baby-john-pazhassi-raja-sky-path-report.jpg"
keywords: ["Vilangad News", "Forest Minister Shibu Baby John", "Pazhassi Raja Churamila Path", "Sky Path Project Kerala", "KM Abhijith MLA"]
---

#  വിലങ്ങാടിന് പുതിയ പ്രതീക്ഷ; ‘വനത്തിലൂടെ ആകാശപ്പാത എന്ന ആശയത്തിന് പദ്ധതിയിൽ സാധ്യതയേറെ’ - വനം മന്ത്രി

> **Lead Summary:** വിലങ്ങാട്: വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന് പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത പദ്ധതിയുടെ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചു.

## Article Content

വിലങ്ങാട്: വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന് പഴശ്ശിരാജ ചുരമില്ലാ-ആകാശപ്പാത പദ്ധതിയുടെ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചു.

വനത്തിലൂടെ ആകാശപ്പാത എന്ന ആശയത്തിന് പദ്ധതിയിൽ കൂടുതൽ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവികൾക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ പാത നിർമിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്ക് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചത്. പദ്ധതിയുടെ ആശയവും സാധ്യതകളും മന്ത്രിക്ക് വിശദീകരിച്ചുനൽകുകയും ചെയ്തു.

കഴിഞ്ഞ രണ്ട് മാസത്തെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന ജനകീയ കൂട്ടായ്മ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്തിന്റെ നേതൃത്വത്തിലായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്.

സൊസൈറ്റിയുടെ പ്രതിനിധികളായ ഔസെപ്പച്ചൻ മണിമല, ജോണി മുല്ലക്കുന്നേൽ, വിപിൻസ് മാത്യു, ജിജി ഞാവള്ളിൽ എന്നിവർ ചേർന്നാണ് വനംമന്ത്രിക്ക് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചത്.

വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ പാത നിർമിക്കാനുള്ള സാധ്യതകൾ പരിഗണിച്ചാണ് ആകാശപ്പാത എന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് സംഘം മന്ത്രിയെ അറിയിച്ചു.

**English Summary:**

Vilangad Vayad: Forest Minister Shibu Baby John, who visited house of Sunil killed in wild elephant attack at Vayad Unnathi in Vilangad, was submitted project report of Pazhassi Raja Churamila - Sky Path project. Minister said concept of elevated sky path through forest has more feasibility, increases possibility of constructing road without disturbing wildlife. Report submitted in presence of Nadapuram MLA KM Abhijith. Report prepared by Pazhassi Raja Churamila Path & Rural Development Society after two months study under Chairman Shoukath Ali Eroth. Representatives Ouseppachan Manimala, Johnny Mullakunnel, Vipins Mathyu, Jiji Njavalil submitted report.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381276/vilangad-vayad-sunil-house-visit-forest-minister-shibu-baby-john-pazhassi-raja-sky-path-report)