---
title: "ചെമ്പകം പൂത്തുലഞ്ഞു; ചെക്കോറ്റയിൽ നാടിന്റെ സാംസ്കാരിക കേന്ദ്രത്തിന് സ്വന്തം കെട്ടിടം തുറന്നു"
english_title: "Valayam Chembagam Arts Sports Club New Building Inaugurated By Muhammad Perambra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381383/valayam-chembagam-arts-sports-club-new-building-inaugurated-by-muhammad-perambra"
published_at: "2026-09-06T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d6c4ea383f_valayam-chembagam-arts-sports-club-new-building-inauguration.jpg"
keywords: ["Chembagam Club Valayam", "Muhammad Perambra"]
---

# ചെമ്പകം പൂത്തുലഞ്ഞു; ചെക്കോറ്റയിൽ നാടിന്റെ സാംസ്കാരിക കേന്ദ്രത്തിന് സ്വന്തം കെട്ടിടം തുറന്നു

> **Lead Summary:** വളയം: പ്രദേശത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ ചെമ്പകം ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം പ്രവർത്തകരുടെ ദീർഘകാലത്തെ സ്വപ്നം സഫലമായി.

## Article Content

വളയം: പ്രദേശത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ ചെമ്പകം ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം പ്രവർത്തകരുടെ ദീർഘകാലത്തെ സ്വപ്നം സഫലമായി.

വളയം ചെക്കോറ്റയിൽ ക്ലബ്ബിനായി നിർമ്മിച്ച പുതിയ സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ-നാടക നടനും സാംസ്കാരിക പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്ര ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

**

ക്ലബ് പ്രസിഡന്റ് ആർ.കെ. വിഷ്ണുലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ക്ലബ്ബുകളുടെ പ്രവർത്തനം നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഭാരവാഹികൾ എടുത്തുപറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അർഷിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന കുനിയിൽ, വിജയൻ കുന്നുമ്മൽ, ചന്ദ്രി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ. ദാമോദരൻ, സി.എ. നാണു, സി. ചന്ദ്രൻ മാസ്റ്റർ, സി.എച്ച്. ശങ്കരൻ മാസ്റ്റർ തുടങ്ങിയവരും വിവിധ ക്ലബ്ബ് പ്രതിനിധികളും സംബന്ധിച്ച് ആശംസകൾ നേർന്നു.

ക്ലബ്ബ് സെക്രട്ടറി യു.കെ. രാഹുൽ കുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപ്പയറ്റ്, ഗാനവിരുന്ന്, സ്നേഹവിരുന്ന് എന്നിവ ചടങ്ങിന് ഉത്സവപ്രതീതി പകർന്നു.

ക്ലബ് പ്രതിനിധികളായ ലിജീഷ് ( സാരഥി ), ഷാജി ( പ്രണവം ) , എം സി അശോകൻ (മാവേലി ) കെ.കെ ശ്രീജിത് ( നവധ്വനി ) എന്നിവർ ആശംസകൾ നേർന്നു.

English Summary:**

The long-cherished dream of Chembagam Arts, Sports Club & Reading Room at Chekkotta in Valayam was realized with the inauguration of its own new building. Renowned theatre-film actor and cultural speaker Muhammad Perambra inaugurated the facility by lighting the ceremonial lamp. Club President R.K. Vishnulal presided over the function, while Secretary U.K. Rahul Kumar welcomed the gathering. Block Panchayat President K.P. Pradeesh, Grama Panchayat President P.S. Preetha, along with various ward members and political leaders, offered felicitations. The inauguration was accompanied by a book donation drive, musical performances, and a community feast.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381383/valayam-chembagam-arts-sports-club-new-building-inaugurated-by-muhammad-perambra)