---
title: "കാട്ടുപന്നി ശല്യത്തിന് പൂട്ടണിയിക്കാൻ 'മിഷൻ ഷാർപ്പ്'; വാണിമേലിൽ പന്നികളെ വെടിവെച്ചുകൊല്ലാൻ തുടങ്ങി"
english_title: "Vanimel Panchayat Launches Mission Sharp To Cull Wild Boars In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381384/vanimel-panchayat-launches-mission-sharp-to-cull-wild-boars"
published_at: "2026-09-06T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d6d19ab2c6_vanimel-panchayat-launches-mission-sharp-to-cull-wild-boars.jpg"
keywords: ["Vanimel Panchayat", "Wild Boars Attack", "Mission Sharp"]
---

# കാട്ടുപന്നി ശല്യത്തിന് പൂട്ടണിയിക്കാൻ 'മിഷൻ ഷാർപ്പ്'; വാണിമേലിൽ പന്നികളെ വെടിവെച്ചുകൊല്ലാൻ തുടങ്ങി

> **Lead Summary:** > നാദാപുരം : അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി വാണിൽമേൽ പഞ്ചായത്ത് ആവിഷ്കരിച്ച "മിഷൻ ഷാർപ്പ് " പദ്ധതി പ്രകാരം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് ആരംഭിച്ചു.

## Article Content

> നാദാപുരം : അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി വാണിൽമേൽ പഞ്ചായത്ത് ആവിഷ്കരിച്ച "മിഷൻ ഷാർപ്പ് " പദ്ധതി പ്രകാരം കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് ആരംഭിച്ചു.

ആദ്യദിനം കുന്നുകുളം, കൊമ്മിയോട് വെള്ളിയോട് പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പന്നികളെ വെടിവെച്ചു കൊന്നത്. കുറ്റ്യാടി ഫോറെസ്റ്റ് റേഞ്ചിന് കീഴിലുള്ള പത്തോളം എം പാനൽ ഷൂട്ടർമാരാണ് സംഘത്തിലുള്ളത്. കാട്ടുപന്നികളുടെ സാന്നിധ്യം തിരിച്ചറിയാൻ പരിശീലനം ലഭിച്ച നാല് വേട്ട നായ്ക്കളും ഇവരോടൊപ്പമുണ്ട്.

പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ, വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന പി , സ്ഥിരം സമിതി അധ്യക്ഷരായ കെ പി രാജീവൻ, രാജു അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, പഞ്ചായത്ത് അംഗങ്ങളായ അമയാ ശങ്കർ , ടി കെ വിജീഷ് എന്നിവർ നേതൃ ത്വം നല്കി.

അടുത്ത ദിവസങ്ങളിലും പന്നി ശല്യം രൂക്ഷമായ പഞ്ചായത്തിലെ മറ്റു വാർഡുകളിലും മിഷന്റെ ഭാഗമായി പന്നികളെ വെടിവെച്ചു കൊല്ലുമെന്നും വർഷങ്ങളായി കർഷകർക്ക് അഭിമുഖീകരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ്കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381384/vanimel-panchayat-launches-mission-sharp-to-cull-wild-boars)