---
title: "കെ.സി.ഇ.യു സംസ്ഥാന സമ്മേളനം; എടച്ചേരിയിൽ കോ ഓപ്പറേറ്റീവ് കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "KCEU Nadapuram Co Operative Cultural Fest Organised In Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381385/kceu-co-operative-cultural-fest-edacherry-nadapuram"
published_at: "2026-09-06T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7129645a7_kceu-co-operative-cultural-fest-edacherry-nadapuram.jpg"
keywords: ["KCEU", "Co Operative Cultural Fest", "Usha Chandrababu"]
---

# കെ.സി.ഇ.യു സംസ്ഥാന സമ്മേളനം; എടച്ചേരിയിൽ കോ ഓപ്പറേറ്റീവ് കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരിയിൽ സഹകരണ ജീവനക്കാരുടെ കലാമത്സരങ്ങളും 'കോ ഓപ്പറേറ്റീവ് കൾച്ചറൽ ഫെസ്റ്റും' സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം.കെ. ശശി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരിയിൽ സഹകരണ ജീവനക്കാരുടെ കലാമത്സരങ്ങളും 'കോ ഓപ്പറേറ്റീവ് കൾച്ചറൽ ഫെസ്റ്റും' സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം.കെ. ശശി നിർവ്വഹിച്ചു.

ചടങ്ങിൽ പ്രശസ്ത സിനിമാ താരം ഉഷ ചന്ദ്രബാബു മുഖ്യാതിഥിയായി പങ്കെടുത്തു. സംഘാടക സമിതി പ്രതിനിധി ടി.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നാടക പ്രവർത്തകൻ പ്രമോദ് ദശരഥ്, പി.കെ. പ്രദീപൻ, വി.കെ. രജീഷ്, ടി.പി. സനൂപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വി. രാജീവ് സ്വാഗതവും കെ.പി. രാജീവൻ നന്ദിയും രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിന് ശേഷം നാദാപുരം ഏരിയയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക മത്സരങ്ങളും അരങ്ങേറി. ജീവനക്കാരുടെ പങ്കാളിത്തം കൊണ്ടും സർഗ്ഗാത്മക മികവു കൊണ്ടും ഫെസ്റ്റ് ശ്രദ്ധേയമായി.

**English Summary:**

As part of the upcoming KCEU State Conference, the KCEU Nadapuram Area Committee organized a Co-operative Cultural Fest and arts competition for co-operative sector employees at Edacherry. The event was inaugurated by KCEU State Secretary M.K. Shashi, with noted film actress Usha Chandrababu attending as the chief guest. Chaired by T.P. Ranjith, the function witnessed speeches from theatre artist Pramod Dasharath, P.K. Pradeepan, V.K. Rajeesh, and T.P. Sanoop. V. Rajeev welcomed the gathering, and K.P. Rajeevan proposed the vote of thanks, followed by various cultural performances by the employees.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381385/kceu-co-operative-cultural-fest-edacherry-nadapuram)