---
title: "ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ;  നാദാപുരത്ത് ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി"
english_title: "Balyaspandanam Health Checkup Programme Launched In Nadapuram Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381566/balyaspandanam-health-checkup-programme-launched-nadapuram"
published_at: "2026-09-07T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ed8ebceaf9_balyaspandanam-health-checkup-programme-launched-nadapuram.jpg"
keywords: ["Nadapuram News", "Balyaspandanam Scheme", "Nadapuram Grama Panchayat", "Child Health Checkup"]
---

# ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ;  നാദാപുരത്ത് ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി

> **Lead Summary:** നാദാപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനാ പരിപാടിക്ക് നാദാപുരത്ത് തുടക്കമായി.

## Article Content

നാദാപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ ആരോഗ്യ പരിശോധനാ പരിപാടിക്ക് നാദാപുരത്ത് തുടക്കമായി.

നാദാപുരം ഗ്രാമപഞ്ചായത്തിലെ വയലിൽ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മൂന്ന് വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ ആരോഗ്യനില കൃത്യമായി പരിശോധിച്ച്, രോഗലക്ഷണങ്ങളോ വികസനപരമായ തടസ്സങ്ങളോ കണ്ടെത്തിയാൽ അവർക്ക് ആവശ്യമായ തുടർപരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി ടീച്ചർ, വാർഡ് മെമ്പർ കണക്കേൽ അബ്ബാസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ, നാദാപുരം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്തീൻ ടി., ജെ.എച്ച്.ഐ നിജിത്ത്, കുഞ്ഞാലി മാസ്റ്റർ, സിദ്ദീഖ് കുപ്പേരിയിൽ എന്നിവരും അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

**English Summary:**

As part of the State Government's 100-day action plan, the 'Balyaspandanam' child health checkup programme was inaugurated at the Vayalil Anganwadi in Nadapuram Grama Panchayat. Panchayat President Safeera Munnammkooni inaugurated the event, which was presided over by Vice President Adv. K.M. Raghunath. The initiative aims to conduct comprehensive health screenings for children aged 3 to 6 and ensure necessary follow-up care. Medical Officer Dr. Ranjith, Health Inspector Moideen T., and other local representatives attended the programme.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381566/balyaspandanam-health-checkup-programme-launched-nadapuram)