---
title: "ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്: നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിന് ട്രിപ്പിൾ കിരീടം"
english_title: "Nadapuram Sub District Handball Championship TIM Girls HSS Wins Triple Crown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381567/nadapuram-sub-district-handball-championship-tim-girls-hss-wins-"
published_at: "2026-09-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ed9656e46c_nadapuram-sub-district-handball-championship-tim-girls-hss-wins.jpg"
keywords: ["Nadapuram News", "Handball Championship", "TIM Girls Higher Secondary School"]
---

# ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്: നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിന് ട്രിപ്പിൾ കിരീടം

> **Lead Summary:** നാദാപുരം: വാണിമേലിൽ വെച്ച് നടന്ന നാദാപുരം സബ്ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനവുമായി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.

## Article Content

നാദാപുരം: വാണിമേലിൽ വെച്ച് നടന്ന നാദാപുരം സബ്ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനവുമായി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.

സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ട്രിപ്പിൾ കിരീട വിജയമാണ് വിദ്യാലയം കൈവരിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്കൂളിന്റെ ഈ നേട്ടം.

മത്സരത്തിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളും, സീനിയർ വിഭാഗത്തിൽ പേരോട് എം.ഐ.എം ഹയർ സെക്കന്ററി സ്കൂളും റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ ടി.ഐ.എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കായിക താരങ്ങളെയും ടീമിന്റെ പരിശീലകനായ കെ. സുബൈർ മാസ്റ്ററെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

സ്കൂളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സകീന ഇ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി മാസ്റ്റർ, ബഷീർ മണ്ടോടി, സീനത്ത് എം., അസ്മ എസ്.എം, നൂരിയ പി.കെ, മുനീർ പി., ഡോക്ടർ എം.കെ. മുനീർ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ കായികതാരങ്ങൾക്ക് വരും ദിവസങ്ങളിലും ഊഷ്മളമായ സ്വീകരണം നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

**English Summary:**

Nadapuram TIM Girls Higher Secondary School achieved a triple crown victory in the Nadapuram Sub-District Handball Championship held at Vanimel, securing first place in Sub-Junior, Junior, and Senior categories. Vilangad St. George High School emerged as runners-up in the Sub-Junior and Junior divisions, while Perode MIM Higher Secondary School finished second in the Senior category. The TIM Girls HSS Staff Council felicitated the winning students and coach K. Subair Master. Headmistress Sakeena E. presided over the congratulatory meeting, attended by Principal Shaji Master and other dignitaries.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381567/nadapuram-sub-district-handball-championship-tim-girls-hss-wins-)