---
title: "മൂന്ന് ചാക്കിലാക്കി കടത്തി; വാണിമേലിൽ തേങ്ങ മോഷണക്കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ പിടിയിലായി"
english_title: "Valayam Coconut Theft Four Arrested Including Minors One Arrest Recorded Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381647/valayam-coconut-theft-four-caught-including-minors-arrest-nidumparamba-"
published_at: "2026-09-08T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fad29033e4_valayam-coconut-theft-four-caught-including-minors-arrest-nidumparamba.jpg"
keywords: ["Coconut Theft", "Valayam Police", "Kozhikode Crime News", "Vanimel"]
---

# മൂന്ന് ചാക്കിലാക്കി കടത്തി; വാണിമേലിൽ തേങ്ങ മോഷണക്കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ പിടിയിലായി

> **Lead Summary:** **വളയം: ** തേങ്ങ മോഷണക്കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ വളയം പൊലീസ് പിടികൂടി. വാണിമേൽ കുളിക്കുന്ന് തൈപ്പറമ്പത്ത് നവനീത് ആണ് അറസ്റ്റിലായ ഒരാൾ. സംഭവത്തിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മറ്റ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

## Article Content

**വളയം: ** തേങ്ങ മോഷണക്കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ വളയം പൊലീസ് പിടികൂടി. വാണിമേൽ കുളിക്കുന്ന് തൈപ്പറമ്പത്ത് നവനീത് ആണ് അറസ്റ്റിലായ ഒരാൾ. സംഭവത്തിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മറ്റ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിടുംപറമ്പ് സ്വദേശി പനങ്ങാട് ചന്ദ്രന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പുലർച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ചന്ദ്രൻ വീടിന് സമീപത്തെ നാളികേര സൂക്ഷിപ്പുകേന്ദ്രത്തിൽ വെള്ളക്കാറിലെത്തിയ സംഘം തേങ്ങ മോഷ്ടിക്കുന്നത് കാണുകയായിരുന്നു.

ചന്ദ്രൻ ബഹളം വെച്ചതോടെ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച രാവിലെ ചന്ദ്രൻ വളയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വളയം എസ്.ഐ. പി. ഹേമന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു.

എ.എസ്.ഐ. സി.കെ. സജീവൻ, രജനി, എൻ.എം. അനൂപ്, കെ. സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മോഷ്ടിച്ച മൂന്ന് ചാക്ക് തേങ്ങ വാണിമേലിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary:

In Valayam coconut theft case four including minors caught. One arrest recorded. Arrested is Vanimel Kulikkunnu Thaipparambath Navaneeth 18. Incident happened early morning Monday. Action based on complaint by Nidumparamba native Panangad Chandran. Chandran came out hearing sound early morning Monday and saw a gang in white car stealing coconuts from his coconut storage near house. Gang fled when Chandran shouted. Then complaint filed at Valayam Police Station Monday morning. Under leadership of Valayam SI P Hemant special investigation team including ASI C K Sajeevan Rajani N M Anoop K Sujith conducted investigation focusing on CCTV and caught accused. Police recovered three sacks of stolen coconuts from shop in Vanimel. Three accused are minors. Police questioning accused.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381647/valayam-coconut-theft-four-caught-including-minors-arrest-nidumparamba-)