---
title: "നാദാപുരത്ത് 'മയങ്ങില്ല കേരളം' പദ്ധതിയുടെ ജനകീയ കമ്മിറ്റി ചേർന്നു"
english_title: "Nadapuram Mayangilla Keralam Project Janakeeya Committee MLA Abhijith PWD Rest House"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381713/nadapuram-mayangilla-keralam-janakeeya-committee-mla-abhijith-meeting"
published_at: "2026-09-08T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0021fa31b2_nadapuram-mayangilla-keralam-janakeeya-committee-mla-abhijith-meeting.jpg"
keywords: ["Mayangilla Keralam Nadapuram", "MLA Abhijith", "Nadapuram PWD Rest House", "Excise Department Kerala"]
---

# നാദാപുരത്ത് 'മയങ്ങില്ല കേരളം' പദ്ധതിയുടെ ജനകീയ കമ്മിറ്റി ചേർന്നു

> **Lead Summary:** > നാദാപുരം: എംഎൽഎ അഭിജിത്തിന്റെ നേതൃത്വത്തിൽ "മയങ്ങില്ല കേരളം" എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നാദാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജനകീയ കമ്മിറ്റി ചേർന്നു.

## Article Content

> നാദാപുരം: എംഎൽഎ അഭിജിത്തിന്റെ നേതൃത്വത്തിൽ "മയങ്ങില്ല കേരളം" എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നാദാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജനകീയ കമ്മിറ്റി ചേർന്നു.

**

നാദാപുരം നിയോജക മണ്ഡലത്തിൽ മയങ്ങില്ല കേരളം പദ്ധതിക്ക് എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി നേതൃത്വ പാനൽ രൂപീകരിച്ചു. ശേഷം പാനലിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്ന് വിശദീകരിച്ചു.

പരിപാടിയിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. വടകര സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുൽ സ്വാഗതം പറഞ്ഞു.

നാദാപുരം എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീജേഷ് പി.പി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, എക്സൈസ് വകുപ്പിലെ വിവിധ ജീവനക്കാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

English Summary:**

> Nadapuram: As part of government project "Mayangilla Keralam" under leadership of Nadapuram MLA Abhijith, Janakeeya Committee meeting held at Nadapuram PWD Rest House. Leadership panel including all Panchayat Presidents formed for Mayangilla Keralam project in Nadapuram constituency, and its activities explained. Programme presided by Chekyad Grama Panchayat President Ahmed Punnakkal, welcome speech by Vadakara Circle Office Assistant Excise Inspector Pramod Pulikkul, project explained by Nadapuram Excise Office Preventive Officer Grade Sreejesh P.P. Various Grama Panchayat Presidents, Vice Presidents of Nadapuram constituency and various Excise department employees spoke extending wishes.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381713/nadapuram-mayangilla-keralam-janakeeya-committee-mla-abhijith-meeting)