---
title: "പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം; വിലങ്ങാട് ദുരന്തബാധിതർ റോഡ് സംരക്ഷണ പ്രവൃത്തി തടഞ്ഞു"
english_title: "Vilangad Landslide Victims Protest Block Road Work Rehabilitation Delay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381714/vilangad-disaster-victims-block-work-rehabilitation-delay-protest"
published_at: "2026-09-08T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa00462463dd_vilangad-disaster-victims-block-work-rehabilitation-delay-protest.jpg"
keywords: ["Vilangad Landslide", "Vilangad Disaster Victims Protest", "Vanimel Panchayat", "T Pradeep Kumar"]
---

# പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം; വിലങ്ങാട് ദുരന്തബാധിതർ റോഡ് സംരക്ഷണ പ്രവൃത്തി തടഞ്ഞു

> **Lead Summary:** വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരോട് അധികാരികൾ കാണിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ റോഡ് സംരക്ഷണ പ്രവൃത്തി തടഞ്ഞു.

## Article Content

വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരോട് അധികാരികൾ കാണിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ റോഡ് സംരക്ഷണ പ്രവൃത്തി തടഞ്ഞു.

അതിതീവ്ര ദുരന്ത മേഖലയിൽ ഉൾപ്പെട്ട 37 കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാണിമേൽ ഗ്രാമ പഞ്ചായത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ സോൺ 1-ൽ ഉൾപ്പെട്ട 32 കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയും പ്രസ്തുത ലിസ്റ്റ് സർക്കാരിന്റെ അനുമതിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ നടപടി വൈകിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ, മെമ്പർ ടി.കെ. വിജീഷ് എന്നിവർ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെയും ഡിസാസ്റ്റർ ഓഫീസിനെയും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിരുന്നു.

നിലവിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫയൽ കളക്ടറേറ്റിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. അപകട മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം അധികാരികൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ദുരന്തബാധിതർ പ്രവൃത്തി തടഞ്ഞ് രംഗത്തെത്തിയത്.

**English Summary:**

Vilangad: Disaster victims blocked road protection work protesting the slow approach of authorities towards landslide victims. Vanimel Grama Panchayat had submitted a representation to the District Collector seeking urgent rehabilitation of 37 families in the extremely vulnerable disaster zone. A joint inspection decided to rehabilitate 32 families in Zone 1 immediately and the list was submitted for government approval. As action was delayed, Panchayat President T. Pradeep Kumar, Standing Committee Chairman K.P. Rajeevan and Member T.K. Vijeesh went to Thiruvananthapuram and approached the Chief Minister and Disaster Office. Currently file has been sent back to collectorate seeking more details. Victims including women blocked the work protesting delay in rehabilitation of families living in danger zone.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381714/vilangad-disaster-victims-block-work-rehabilitation-delay-protest)