---
title: "വീണ്ടും ഒന്നിക്കുന്നു; കല്ലാച്ചി ഗവ. സ്കൂൾ 92 ബാച്ച് ഗ്രൂപ്പ് നാലാം വാർഷികം 13ന്"
english_title: "Kallachi Govt School 92 Batch Group Fourth Anniversary on 13th Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381723/kallachi-govt-school-92-batch-fourth-anniversary-13th-nadapuram"
published_at: "2026-09-08T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa02e23b2268_kallachi-govt-school-92-batch-fourth-anniversary-13th-nadapuram.jpg"
keywords: ["Kallachi Govt School 92 Batch", "Kallachi School Anniversary", "Nadapuram News"]
---

# വീണ്ടും ഒന്നിക്കുന്നു; കല്ലാച്ചി ഗവ. സ്കൂൾ 92 ബാച്ച് ഗ്രൂപ്പ് നാലാം വാർഷികം 13ന്

> **Lead Summary:** നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 92 ബാച്ച് ഗ്രൂപ്പിന്റെ നാലാം വാർഷികം 13ന് നടക്കും. രാവിലെ 9.30 മുതൽ സ്കൂളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ പ്രശസ്ത കലാകാരൻ രദീപ് പാലേരി മുഖ്യാതിഥിയാകും.

## Article Content

നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 92 ബാച്ച് ഗ്രൂപ്പിന്റെ നാലാം വാർഷികം 13ന് നടക്കും. രാവിലെ 9.30 മുതൽ സ്കൂളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ പ്രശസ്ത കലാകാരൻ രദീപ് പാലേരി മുഖ്യാതിഥിയാകും.

ബാച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കഴിഞ്ഞ വർഷങ്ങളിൽ സംഗമത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഈ വർഷം പരിപാടിയുടെ ഭാഗമായി തണൽ കുറ്റ്യാടിയിൽ നടന്ന സംഗമം ശ്രദ്ധേയമായിരുന്നു. അന്തേവാസികൾക്ക് ഭക്ഷണം വിതരണം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

ബാച്ച് സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മുഹമ്മദലി ഇയ്യങ്കോട്, മനോജ് സുമലയം, പവിത്രൻ മന്ദാരം, സി.കെ ബിന്ദു, പ്രദീപൻ കുമ്മങ്കോട് എന്നിവർ പങ്കെടുത്തു.

**English Summary:**

Nadapuram: Fourth anniversary of Kallachi Govt Higher Secondary School 92 batch group will be held on 13th. Gathering at school from 9.30 am with noted artist Radeep Paleri as chief guest. Various cultural programs by batch members. In previous years group conducted charity activities, this year gathering at Thanal Kuttyadi with food distribution and cultural programs was notable. Office bearers said preparations completed. Muhammadaly Iyyankode, Manoj Sumalayam, Pavithran Mandaram, C.K Bindu, Pradeepan Kummangode attended press meet.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381723/kallachi-govt-school-92-batch-fourth-anniversary-13th-nadapuram)