---
title: "അക്ഷരവസന്തം; പുസ്തക പയറ്റ് അക്ഷര പുര നിറച്ച് ചെമ്പകം ചെക്കോറ്റ"
english_title: "Valayam Pusthaka Payattu Chembakam Arts Sports Club Library Building Inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381763/valayam-pusthaka-payattu-chembakam-arts-club-library-inauguration"
published_at: "2026-09-09T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0e3c7aaa5a_valayam-pusthaka-payattu-chembakam-arts-club-library-inauguration.jpg"
keywords: ["Pusthaka Payattu", "Chembakam Club Valayam", "Nadapuram News"]
---

# അക്ഷരവസന്തം; പുസ്തക പയറ്റ് അക്ഷര പുര നിറച്ച് ചെമ്പകം ചെക്കോറ്റ

> **Lead Summary:** **വളയം: **പണ പയറ്റിന് പേര് കേട്ട നാട്ടിൽ ഒരു പുസ്‌തക പയറ്റ്. അക്ഷര പുര നിറച്ച് വളയത്തെ ചെമ്പകം ചെക്കോറ്റ. ചെമ്പകം ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായാണ് പുസ്‌തക പയറ്റ് സംഘടിപ്പിച്ചത്. മുൻ എംഎൽഎ ഇകെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **പണ പയറ്റിന് പേര് കേട്ട നാട്ടിൽ ഒരു പുസ്‌തക പയറ്റ്. അക്ഷര പുര നിറച്ച് വളയത്തെ ചെമ്പകം ചെക്കോറ്റ. ചെമ്പകം ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായാണ് പുസ്‌തക പയറ്റ് സംഘടിപ്പിച്ചത്. മുൻ എംഎൽഎ ഇകെ വിജയൻ ഉദ്ഘാടനം ചെയ്തു.

പുസ്‌തക പയറ്റിൻ്റെ ഭാഗമായി നടന്ന ചായസൽക്കാരത്തിലും പങ്കെടുത്ത നാട്ടുകാർ സംഭാവന ചെയ്ത് മുന്നൂറിലധികം പുസ്തകങ്ങൾ. ക്ലബ് പ്രസിഡന്റ് ആർ.കെ. വിഷ്ണുലാൽ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അർഷിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബീന കുനിയിൽ, വിജയൻ കുന്നുമ്മൽ, ചന്ദ്രി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ. ദാമോദരൻ, സി.എ. നാണു, സി. ചന്ദ്രൻ മാസ്റ്റർ, സി.എച്ച്. ശങ്കരൻ മാസ്റ്റർ, സിഎച്ച് ശങ്കരൻ മാസ്റ്റർ , വിവിധ ക്ലബ് പ്രതിനിധികളായ ലിജീഷ് ( സാരഥി ), ഷാജി ( പ്രണവം ) , എം സി അശോകൻ (മാവേലി ) കെ.കെ ശ്രീജിത് ( നവധ്വനി ) എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി യു.കെ. രാഹുൽ കുമാർ സ്വാഗതം പറഞ്ഞു.

English Summary:

In Valayam, known for Pana Payattu, a Pusthaka Payattu was organized by Chembakam Chekkotta. As part of Chembakam Arts Sports Club and Reading Room building inauguration, book collection drive organized. Former MLA EK Vijayan inaugurated. More than 300 books donated by locals who participated in tea party as part of collection. Club president RK Vishnulal presided. Block Panchayat President KP Pradeesh, Grama Panchayat President PS Preetha and others offered felicitations. Secretary UK Rahul Kumar welcomed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381763/valayam-pusthaka-payattu-chembakam-arts-club-library-inauguration)