---
title: "തൂണേരിയിൽ എംഡിഎംഎ അറസ്റ്റ് ; കാറിൽ കടത്തുകയായിരുന്ന ലഹരിയുമായി മൂന്ന് യുവാക്കൾനാദാപുരം പോലീസിന്റെ പിടിയിൽ"
english_title: "Three Youth Arrested With MDMA In Car At Thuneri Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381788/three-youth-arrested-mdma-car-thuneri-nadapuram-"
published_at: "2026-09-09T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa101833a7e2_three-youth-arrested-mdma-car-thuneri-nadapuram.jpg"
keywords: ["MDMA Case", "Nadapuram MDMA Arrest", "Nadapuram Police"]
---

# തൂണേരിയിൽ എംഡിഎംഎ അറസ്റ്റ് ; കാറിൽ കടത്തുകയായിരുന്ന ലഹരിയുമായി മൂന്ന് യുവാക്കൾനാദാപുരം പോലീസിന്റെ പിടിയിൽ

> **Lead Summary:** **നാദാപുരം: ** തൂണേരി സംസ്ഥാന പാതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ , എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ , പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ എന്നിവരെ നാദാപുരം അഡിഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തു.

## Article Content

**നാദാപുരം: ** തൂണേരി സംസ്ഥാന പാതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ , എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ , പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ എന്നിവരെ നാദാപുരം അഡിഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തു.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ പെരിങ്ങത്തൂരിൽ നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന കാർ തൂണേരി വേറ്റുമൽ ജങ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary:

Nadapuram police arrested three youths for transporting MDMA in a car along the Thuneri State Highway. The arrested have been identified as Ajmal (28) from Kodencheri, Jaseel (28) from Edacheri, and Shahid Irfan (26) from Purameri. The arrests were made by Additional SI K. Kunjikannan during a vehicle check around 1:30 AM on Tuesday near the Vettummal bus stop in Thuneri. Police seized 0.18 grams of MDMA from the car, which was traveling from Peringathur to Nadapuram, and took the vehicle into custody.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381788/three-youth-arrested-mdma-car-thuneri-nadapuram-)