---
title: "കഞ്ചാവ് വേട്ട: നാദാപുരത്ത് 15 ഗ്രാം കഞ്ചാവുമായി പുറമേരി സ്വദേശി അറസ്റ്റിൽ"
english_title: "Youth Arrested With Ganja By Nadapuram Police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381793/youth-arrested-ganja-nadapuram-police"
published_at: "2026-09-09T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa103c0a5b6b_youth-arrested-ganja-nadapuram-police.jpg"
keywords: ["Nadapuram Police", "Ganja Arrest Nadapuram", "Purameri News"]
---

# കഞ്ചാവ് വേട്ട: നാദാപുരത്ത് 15 ഗ്രാം കഞ്ചാവുമായി പുറമേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **തൂണേരി യുവാവിൽ നിന്ന് നാദാപുരം പോലീസ് കഞ്ചാവ് പിടികൂടി. പുറമേരി സ്വദേശി ചീനിൽ പൊയിൽ മുഹമ്മദ് സിയാദ് ൽ നിന്നാണ് 15 ഗ്രാം കഞ്ചാവ് പിടികൂടിയത്.

## Article Content

**നാദാപുരം: **തൂണേരി യുവാവിൽ നിന്ന് നാദാപുരം പോലീസ് കഞ്ചാവ് പിടികൂടി. പുറമേരി സ്വദേശി ചീനിൽ പൊയിൽ മുഹമ്മദ് സിയാദ് ൽ നിന്നാണ് 15 ഗ്രാം കഞ്ചാവ് പിടികൂടിയത്.

ചൊവ്വ പുലർച്ചെ 12.20-ന് സൂപ്പർ മാർക്കറ്റ് പരിസരത്ത് സംസ്ഥാന പാതയ്ക്ക് സമീപം പോലീസിനെ കണ്ട ഉടനെ പ്രതി കഞ്ചാവ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാദാപുരം എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അതിനിടെ, തൂണേരി സംസ്ഥാന പാതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ (28), എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ (28), പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരെ നാദാപുരം അഡിഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തു.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ പെരിങ്ങത്തൂരിൽ നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന കാർ തൂണേരി വേറ്റുമൽ ജങ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

**English Summary:**

Nadapuram police arrested a youth named Muhammed Siyad (28) from Purameri and seized 15 grams of ganja from him. The incident occurred near the supermarket area close to the state highway on Tuesday around 12:20 AM. Upon seeing the police, the accused attempted to throw the ganja onto the road, but was taken into custody following a subsequent inspection led by Nadapuram SI K. Kunjikannan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381793/youth-arrested-ganja-nadapuram-police)