---
title: "'ലോകം മൊബൈൽ റീലുകളിലേക്ക് ചുരുങ്ങുന്നു, പ്രവാചക ജീവിതം മാതൃകയാക്കണം' - എം.എൽ.എ കെ.എം. അഭിജിത്ത്"
english_title: "KM Abhijith MLA Inaugurates Dilme Nabi 26 Milad Program At Chelakkad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381809/km-abhijith-mla-inaugurates-dilme-nabi-26-milad-program-chelakkad"
published_at: "2026-09-09T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10c6544a95_km-abhijith-mla-inaugurates-dilme-nabi-26-milad-program-chelakkad.jpg"
keywords: ["KM Abhijith MLA", "Chelakkad Milad Program", "Nadapuram News", "Dilme Nabi 26"]
---

# 'ലോകം മൊബൈൽ റീലുകളിലേക്ക് ചുരുങ്ങുന്നു, പ്രവാചക ജീവിതം മാതൃകയാക്കണം' - എം.എൽ.എ കെ.എം. അഭിജിത്ത്

> **Lead Summary:** > **ചേലക്കാട്: **പ്രവാചക മാതൃകകൾ ഈ കാലഘട്ടത്തിൽ ഏവരും ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകണമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് അഭിപ്രായപ്പെട്ടു. ദാറുൽ ഈമാൻ മദ്രസ്സാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിലാദ് പ്രോഗ്രാം "ദിൽമെ നബി26" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> **ചേലക്കാട്: **പ്രവാചക മാതൃകകൾ ഈ കാലഘട്ടത്തിൽ ഏവരും ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകണമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് അഭിപ്രായപ്പെട്ടു. ദാറുൽ ഈമാൻ മദ്രസ്സാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിലാദ് പ്രോഗ്രാം "ദിൽമെ നബി26" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഉണ്ണുന്നവൻ തന്നിൽ പെട്ടവനല്ലെന്ന പ്രവാചക വചനം ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ്. ആളുകൾ സ്വന്തം കാര്യങ്ങളിലേക്ക് മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ലോകം മൊബൈൽ ഫോണുകളിലെ റീലുകളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

പരസ്പര സഹായങ്ങൾ സമൂഹത്തിൽ കുറഞ്ഞുവരികയാണ്. പൂർവ്വികന്മാർ പരസ്പരം ഭക്ഷണസാധനങ്ങളും പണവും കടം വാങ്ങുകയും കൊടുക്കുകയും ചെയ്ത് ഐക്യത്തോടെ ജീവിച്ചിരുന്നിടത്ത് ഇന്ന് ചെറിയൊരു കാര്യത്തിനുപോലും പരസ്പരം കലഹിക്കുന്ന അവസ്ഥയാണുള്ളത്. സ്വന്തം അയൽവാസികൾ ആരൊക്കെയാണെന്ന് പോലും അറിയാത്ത പുതുതലമുറ പ്രവാചകന്റെ ജീവിതചര്യകൾ വായിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ മുഹമ്മദ് ആശിഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷക അവാർഡ് നേടിയ ഇല്ലത്ത് മൊയ്തുഹാജിയെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

പൊതുപരീക്ഷയിൽ ടോപ്ലസ് നേടിയ ആയിഷ ഫിദ, സൈറ ഫാത്വിമ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ റിയ മെഹറിൻ, ഫൈഹ, എൽ.എസ്.എസ് ജേതാക്കളായ ആദിൽ, സൈറ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

നേരത്തെ സയ്യിദ് ഫർഹാൻ അസ്ഹരി പതാക ഉയർത്തി. മമ്മളിക്കണ്ടി അമ്മദ് ഹാജി, ഫാറൂഖ് റഹ്മാനി, ഇല്ലത്ത് ഷവ്വീർ അലി, ആദം ഫൈസൽ കൂടത്തിൽ, മമ്മളിക്കണ്ടി അബൂബക്കർ, കണ്ടോത്ത് സൂപ്പി, യൂനുസ് വാഫി, മുഹമ്മദ് മുസ്ല്യാർ, ലുഖ്മാനുൽ ഹക്കീം കുരുവങ്കണ്ടി എന്നിവർ സംബന്ധിച്ചു. പ്രശസ്ത പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മതപ്രഭാഷണം നടത്തി. അശ്കർ അസ്ഹരി നന്ദി രേഖപ്പെടുത്തി.

**English Summary:**

> Nadapuram MLA K.M. Abhijith inaugurated "Dilme Nabi 26", the Milad program organized by Darul Eman Madrasa Committee in Chelakkad. Speaking at the event, he emphasized the importance of following the Prophet's teachings, noting that society today is increasingly isolationist and consumed by mobile phone reels, with neighborly bonds fading. The program, chaired by Muhammed Aasif Rahmani, honored local farmer Illath Mooidu Haji for receiving the panchayat's best farmer award, as well as several top-performing students in various examinations. Keynote address was delivered by Muneer Hudavi Vilayil.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381809/km-abhijith-mla-inaugurates-dilme-nabi-26-milad-program-chelakkad)