---
title: "  വിലങ്ങാട് പുനരധിവാസത്തിലെ മെല്ലെപ്പോക്ക്; റോഡ് നിർമ്മാണം രണ്ടാം ദിവസവും തടഞ്ഞ് ദുരന്തബാധിതരുടെ പ്രതിഷേധം"
english_title: "Vilangad Disaster Victims Protest Road Work Blocked Second Day Rehabilitation Delay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381846/vilangad-disaster-victims-protest-road-work-blocked-second-day"
published_at: "2026-09-09T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa137fd9a9d0_vilangad-disaster-victims-protest-road-work-blocked-second-day.jpg"
keywords: ["Vilangad Disaster", "Rehabilitation Protest", "Road Work Blocked", "Vanimel Panchayat"]
---

#   വിലങ്ങാട് പുനരധിവാസത്തിലെ മെല്ലെപ്പോക്ക്; റോഡ് നിർമ്മാണം രണ്ടാം ദിവസവും തടഞ്ഞ് ദുരന്തബാധിതരുടെ പ്രതിഷേധം

> **Lead Summary:** **വിലങ്ങാട്: ** വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് രണ്ടാം ദിവസവും റോഡ് നിർമ്മാണ പ്രവ്യത്തി തടഞ്ഞു. രാവിലെ 8 മണിയോടെ ആരംഭിച്ച പ്രവൃത്തി ദുരന്തബാധിതർ സംഘടിച്ചെത്തി തടയുകയായിരുന്നു.

## Article Content

**വിലങ്ങാട്: ** വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് രണ്ടാം ദിവസവും റോഡ് നിർമ്മാണ പ്രവ്യത്തി തടഞ്ഞു. രാവിലെ 8 മണിയോടെ ആരംഭിച്ച പ്രവൃത്തി ദുരന്തബാധിതർ സംഘടിച്ചെത്തി തടയുകയായിരുന്നു.

തുടർന്ന് വാണിമേൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. രാജീവൻ, എൻ.പി. വാസു എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടർന്ന് അധികാരികളുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് പതിനൊന്ന് മണിയോടു കൂടി തഹസിൽദാരും വില്ലേജ് ഓഫീസറുമടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി ചർച്ച നടത്തി.

ജില്ലാ ദുരന്ത നിവാരണസമിതി അംഗീകരിച്ച 32 പേരടങ്ങുന്ന ദുരന്തബാധിതരുടെ പുനരധിവാസ ലിസ്റ്റ് നാളെ തന്നെ വെരിഫിക്കേഷൻ നടത്തി ഗുണഭോക്താക്കളുടെ സത്യവാങ്ങ്മൂലം വാങ്ങി തിരിച്ചയക്കുന്നതിനുള്ള നടപടി പൂർത്തിയാക്കുമെന്നും, ധനസഹായം ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ അനിൽ ഉറപ്പുനൽകി. ഇതിനെത്തുടർന്നാണ് താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ നടപടി പൂർത്തീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസിനുമുമ്പിൽ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

നാല് എം.പി.മാരുടെ ഫണ്ടുകൾ ചേർത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയെ സംബന്ധിച്ചും ശക്തമായ ആക്ഷേപം ഉയർന്നു വന്നു. ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് ഒരു ഭൂവുടമയുടെ പറമ്പ് സംരക്ഷിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി സൈഡ് പ്രൊട്ടക്ഷൻ നടത്തുന്നത് എന്നാണ് ദുരന്തബാധിതർ പ്രധാനമായും ഉന്നയിച്ച ആക്ഷേപം.

ആൾ താമസമില്ലാത്ത പ്രദേശത്തേക്ക് ഒരു ഭൂവുടമയുടെ പറമ്പ് സംരക്ഷിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി സൈഡ് പ്രൊട്ടക്ഷൻ നടത്തുന്നത് എന്നാണ് ദുരന്തബാധിതർ ആക്ഷേപം ഉന്നയിച്ചത്. വാകര തഹസിൽദാർ അനിൽ, വാണിമേൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. രാജീവൻ, വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ, എൻ.പി വാസു, വിലങ്ങാട് വില്ലേജ് ഓഫീസർ, കെ.ജെ ജോസ്, ജോണി പന്തമാക്കൽ തുടങ്ങിയവർ സംസാരിച്ചു.

English Summary:

Vilangad: Protesting delay in rehabilitation of disaster victims, road construction work was blocked for second day. Work started at 8 am was blocked by victims gathering together. Following that Vanimel Panchayat Standing Committee Chairman K.P. Rajeevan, N.P. Vasu reached spot and talked with victims and contacted authorities over phone, then Tahsildar and Village Officer led officials team reached at 11 am and held discussion. Vadakara Tahsildar Anil assured that verification of 32-member rehabilitation list approved by District Disaster Management Authority will be done tomorrow itself, affidavits collected from beneficiaries and sent back, and urgent steps taken for financial aid, after which protest temporarily ended. Protesters warned of indefinite strike in front of Village Office if action not completed within two days. Objection also raised about work being done spending 50 lakh rupees combining funds of four MPs, alleging side protection is done spending lakhs to protect a landowner's property in uninhabited area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381846/vilangad-disaster-victims-protest-road-work-blocked-second-day)