---
title: "ഒരുക്കങ്ങൾ പൂർത്തിയായി; നൗഷാദ് ബാഖവി ചിറഴിൻകീഴ് സംഘടിപ്പിക്കുന്ന റൂഹി ഫിദ മീലാദ് സംഗമത്തിൽ പതിനായിരം പേരെത്തും"
english_title: "Nadapuram Roohi Fida Meelad Sangamam Ten Thousand Expected Naushad Baqavi Chirayinkeezhu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381879/nadapuram-roohi-fida-meelad-sangamam-naushad-baqavi-preparations-complete"
published_at: "2026-09-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa184f67af6c_nadapuram-roohi-fida-meelad-sangamam-naushad-baqavi-preparations-complete.jpg"
keywords: ["Roohi Fida Meelad Sangamam", "Nadapuram Lulu Ground", "Naushad Baqavi Chirayinkeezhu", "Sneha Sagaram"]
---

# ഒരുക്കങ്ങൾ പൂർത്തിയായി; നൗഷാദ് ബാഖവി ചിറഴിൻകീഴ് സംഘടിപ്പിക്കുന്ന റൂഹി ഫിദ മീലാദ് സംഗമത്തിൽ പതിനായിരം പേരെത്തും

> **Lead Summary:** നാദാപുരം : നൗഷാദ് ബാഖവി ചിറഴിൻകീഴ് സംഘടിപ്പിക്കുന്ന റൂഹി ഫിദ മീലാദ് സംഗമത്തിൽ പതിനായിരം പേരെത്തും. നാദാപുരം സാക്ഷിയാകുന്ന മഹാ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാദാപുരം : നൗഷാദ് ബാഖവി ചിറഴിൻകീഴ് സംഘടിപ്പിക്കുന്ന റൂഹി ഫിദ മീലാദ് സംഗമത്തിൽ പതിനായിരം പേരെത്തും. നാദാപുരം സാക്ഷിയാകുന്ന മഹാ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രമുഖ ഇസ്ലാം മത പ്രഭാഷകനായ നൗഷാദ് ബാഖവി ചിറഴിൻകീഴ് കൗമാരത്തിൽ മകൻ്റെ സ്‌മരണാർത്ഥം ആറ്റിങ്ങൽ ലോക സഭാ മണ്ഡലത്തിലെ ചിറഴിൻ കീഴിൽ സ്ഥാപിച്ച സ്നേഹസാഗരം എന്ന സ്ഥാപനത്തിന്റെ കീഴിലാണ് റൂഹി ഫിദ മീലാദ് സംഗമം സംഘടിപ്പിക്കുന്നത്.

**

ഹത ഭാഗ്യരായ പ്രായം ചെന്നവരും, കുടുംബം പോലും പുറം തള്ളിയ മാനസിക വൈകല്യമുള്ളവരുമടങ്ങുന്ന 70 പേരാണ് സ്നേഹ സാഗരത്തിലെ കളിക്കൂട്ടുകാർ. ഇവർക്ക് സന്തോഷ ദിനങ്ങൾ സമ്മാനിക്കാൻ ലക്ഷങ്ങളാണ് പ്രതിമാസം ചിലവഴിക്കുന്നത്. ജാതി മത സംഘടനകൾ തീർത്ത മതിൽക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്നേഹ സാഗരത്തിൽ തേൻ മഴ പെയ്യുന്നതായും നൗഷാദ് ബാഖവി പറഞ്ഞു.

സ്നേഹ സാഗരം മീലാദ് കമ്മിറ്റി കഴിഞ്ഞ രണ്ട് വർഷമായി തിരുവനന്തപുരം, പെരുമ്പാവൂർ എന്നിവിടങ്ങളിലായി നടത്തി വന്ന മീലാദ് സംഗമം ഈ വർഷം നാദാപുരം ലൂളി ഗ്രൗണ്ടിൽ നടക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതായിരുന്നു. സംഘടനാ വ്യത്യാസമില്ലാതെ സുന്നികൾ ഒന്നടങ്കം എത്തിച്ചേരുന്ന റുഹി ഫിദ ഈ മഹാ സംഗമത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമായിപതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മുശ്താക്ക് അഹമ്മദ് നഗരിയിൽ പതിനായിരങ്ങൾക്ക് ഇരിക്കാനുള്ള ജർമൻ ടെന്റ് സ്ഥാപിച്ചു കഴിഞ്ഞു. ഈന്തുള്ളതിൽ അബ്‌ദുല്ല ഹാജി സ്‌മാരക കവാടം വഴി നഗരിയിൽ എത്തിച്ചേരുന്ന ആയിരങ്ങളെ സ്വീകരിക്കാൻ സംഘാടക സമിതി സർവ്വ സജ്ജമാണ്.

സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും പ്രാർത്ഥനാ സൗകര്യവും ശുചി മുറിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച സ്ത്രീ വളണ്ടിയർമാരും, വിഖായ അംഗങ്ങളും മുഴു സമയം സേവന സജ്ജരായി നഗരിയിൽ ഉണ്ടാകും.

ഫസ്റ്റ് എയ്ഡ്, ഹോസ്‌പിറ്റാലിറ്റി സൗകര്യവും നഗരിയിൽ ലഭ്യമാകും. പ്രവർത്തകർ എത്തിച്ചേരുന്ന വാഹനങ്ങൾ നിർത്തിയിടാൻ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്ക് 2ന് തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. വൈകീട്ട് 4ന് നടക്കുന്ന മൗലിദ് സദസ്സ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും.

8.30ന് മദ്ഹു റസൂൽ പ്രഭാഷണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എം അഭിജിത്ത് എം.എൽ.എ മുഖ്യാതിഥിയാകും. വിവിധ സെഷനുകളിൽ എം.എച്ച് വള്ളുവങ്ങാട്, സയ്യിദ് മുത്തുക്കോയ തങ്ങൾ കന്യാകുളങ്ങര, മുനീർ ഹുദവി വിളയിൽ, പേരോട് അബ്ദുറഹ്മാൻ സഖാഫി, എ.എം നൗഷാദ് ബാഖവി തുടങ്ങിയവർ പ്രഭാഷണം നടത്തും.

ബുർദ സദസ്സിന് സാദിഖ് ഫാളിലി ഗൂഡല്ലൂർ, സുഹൈൽ ഫൈസി കൂരാട് എന്നിവർ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ എ.എം നൗഷാദ് ബാഖവി, അൻസാർ കൊല്ലാടൻ, റിയാസ് ലൂളി, ഈന്തുള്ളതിൽ കുഞ്ഞാലി, എൻ.കെ ജമാൽ ഹാജി, ഇ ഹാരിസ്, ഒ കെ അബ്ദുല്ല ഹാജി, സഫീർഖാൻ മന്നാനി, ഷാനവാസ് മുസ്‌ലിയാർ പങ്കെടുത്തു.

English Summary:**

Nadapuram: Preparations completed for Roohi Fida Meelad Sangamam organized by Naushad Baqavi Chirayinkeezhu, ten thousand expected. Press meet informed that mega event at Nadapuram will be under Sneha Sagaram institution founded by Naushad Baqavi in Chirayinkeezh in memory of his son, housing 70 destitute elderly and mentally challenged abandoned by families. After conducting in Thiruvananthapuram and Perumbavoor last two years, this year event at Nadapuram Lulu Ground. German tent for ten thousand erected at Mushtaq Ahmed Nagar, special arrangements for women, volunteers, first aid, parking. Flag hoisting by Sayyid Sabiqali Shihab Thangal at 2 pm Saturday, Moulid Sadas inaugurated by Sayyid Muhammad Jifri Muthukkoya Thangal at 4 pm, Madhu Rasool speech inaugurated by Panakkad Sayyid Sadiqali Shihab Thangal at 8.30 pm, MLA KM Abhijith chief guest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381879/nadapuram-roohi-fida-meelad-sangamam-naushad-baqavi-preparations-complete)