---
title: "ബാങ്ക് പണിമുടക്കിന് മുന്നോടിയായി കല്ലാച്ചിയിൽ ബാങ്ക് ജീവനക്കാരുടെ ധർണ"
english_title: "Bank Employees Dharna In Kallachi Ahead Of UFBU Strike Demanding Five Day Banking"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382051/bank-employees-dharna-kallachi-ahead-ufbu-strike-five-day-banking-demand"
published_at: "2026-09-10T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2ddfc0c83a_bank-employees-dharna-kallachi-ahead-ufbu-strike-five-day-banking-demand.jpg"
keywords: ["Bank Strike Kerala", "UFBU Strike Demand", "Bank Employees Dharna Kallachi", "Nadapuram News"]
---

# ബാങ്ക് പണിമുടക്കിന് മുന്നോടിയായി കല്ലാച്ചിയിൽ ബാങ്ക് ജീവനക്കാരുടെ ധർണ

> **Lead Summary:** നാദാപുരം: പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, വിവേചനപരമായ പിഎൽഐ വിതരണം നിർത്തിവയ്ക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ശനിയാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ ധർണ നടത്തി.

## Article Content

നാദാപുരം: പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, വിവേചനപരമായ പിഎൽഐ വിതരണം നിർത്തിവയ്ക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ശനിയാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ ധർണ നടത്തി.

കല്ലാച്ചി എസ്ബിഐ ശാഖയ്ക്ക് മുന്നിലാണ് ബാങ്ക് ജീവനക്കാർ ധർണ സംഘടിപ്പിച്ചത്. എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സജിത്ത് കുമാർ, എസ്. സുജൻ, പി.കെ. പ്രവീൺ എന്നിവർ സംസാരിച്ചു.

ബെഫി ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. അരുൺ സ്വാഗതം പറഞ്ഞു.

**English Summary:**

Nadapuram: Bank employees held dharna ahead of UFBU called strike on Saturday demanding implementation of five-day banking and stopping discriminatory PLI distribution. Dharna was organized in front of Kallachi SBI branch. AIBEA central committee member Sajith Kumar, S. Sujan, P.K. Praveen spoke. BEFI district joint secretary N. Arun welcomed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382051/bank-employees-dharna-kallachi-ahead-ufbu-strike-five-day-banking-demand)