---
title: "അരൂരിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേന അംഗത്തിന് പാമ്പുകടിയേറ്റു"
english_title: "Aroor Haritha Karma Sena Member Snake Bite Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382156/aroor-haritha-karma-sena-member-snake-bite-vadakara"
published_at: "2026-09-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3c5b006593_aroor-haritha-karma-sena-member-snake-bite-vadakara.jpg"
keywords: ["Purameri Panchayat", "Haritha Karma Sena Snakebite", "Snake Bite"]
---

# അരൂരിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേന അംഗത്തിന് പാമ്പുകടിയേറ്റു

> **Lead Summary:** **അരൂർ: ** പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാ അംഗത്തിന് പാമ്പുകടിയേറ്റു. പുറമേരി പഞ്ചായത്തിലെ ഹരിതകർമസേനാ അംഗവും അരൂർ കല്ലുമ്പുറം സ്വദേശിയുമായ ശൈലയ്ക്കാണ് പാമ്പുകടിയേറ്റത്.

## Article Content

**അരൂർ: ** പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാ അംഗത്തിന് പാമ്പുകടിയേറ്റു. പുറമേരി പഞ്ചായത്തിലെ ഹരിതകർമസേനാ അംഗവും അരൂർ കല്ലുമ്പുറം സ്വദേശിയുമായ ശൈലയ്ക്കാണ് പാമ്പുകടിയേറ്റത്.

കല്ലുമ്പുറത്തുള്ള ഒരു വീട്ടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ചാക്കിൽ നേരത്തെ കയറിക്കൂടിയ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. ഏത് ഇനം പാമ്പാണെന്ന് വ്യക്തമായിട്ടില്ല. കടിയേറ്റ ഉടൻ തന്നെ ശൈലയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് വിവരങ്ങൾ.

**English Summary:**

A Haritha Karma Sena worker was bitten by a snake while collecting plastic waste at Aroor in Purameri Panchayat. The victim, Shaila from Kallumpuram, was bitten by a snake that had reportedly crawled inside a collection bag at a local residence. She was immediately rushed to a private hospital in Vadakara for medical attention.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382156/aroor-haritha-karma-sena-member-snake-bite-vadakara)