---
title: "ഉയരേ പറക്കാം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കം"
english_title: "Let's fly high: Preparing for the new school year"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/38217/lets-fly-high-preparing-for-the-new-school-year"
published_at: "2022-04-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e3e2f97fc3_school.jpg"
keywords: []
---

# ഉയരേ പറക്കാം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കം

> **Lead Summary:** **പുറമേരി : **ജൂൺ മാസത്തിൽ പുതിയ അധ്യന വർഷത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉയരേ പറക്കാം എന്നപേരിൽ മുന്നൊരുക്കവുമായി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ.

## Article Content

**പുറമേരി : **ജൂൺ മാസത്തിൽ പുതിയ അധ്യന വർഷത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉയരേ പറക്കാം എന്നപേരിൽ മുന്നൊരുക്കവുമായി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ.

പ്രതിസന്ധി നേരിട്ട പഠനകാലത്തെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഓൺലൈനായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ ശശികുമാർ പുറമേരി നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് കെ .കെ.ദിനേശൻ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സുധാവർമ എസ്.ആർ,എം. പി .ടി എ .പ്രസിഡണ്ട് വിജീഷ കെ എം, സുപ്രിയ വർമ എസ്. ആർ ,രവി വി. രാജഗോപാലൻ ഇ.കെ. രജിത് കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/38217/lets-fly-high-preparing-for-the-new-school-year)