---
title: "സർഗശേഷിക്ക് പുതിയ വേദി; വെള്ളിയോട് ഗവ. എച്ച്എസ്എസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം, കായിക ഉപകരണങ്ങൾ കൈമാറി"
english_title: "Creative Corner Inauguration And Sports Equipment Handover At Velliyode Govt HSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382240/creative-corner-inauguration-velliyode-govt-hss-kozhikode"
published_at: "2026-09-11T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa432ea3bbea_creative-corner-inauguration-velliyode-govt-hss-kozhikode.jpg"
keywords: ["Velliyode Govt HSS", "Education News", "Creative Corner"]
---

# സർഗശേഷിക്ക് പുതിയ വേദി; വെള്ളിയോട് ഗവ. എച്ച്എസ്എസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം, കായിക ഉപകരണങ്ങൾ കൈമാറി

> **Lead Summary:** വെള്ളിയോട്: വെള്ളിയോട് ഗവ. എച്ച്എസ്എസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും കായിക ഉപകരണങ്ങൾ കൈമാറലും നടന്നു.

## Article Content

വെള്ളിയോട്: വെള്ളിയോട് ഗവ. എച്ച്എസ്എസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും കായിക ഉപകരണങ്ങൾ കൈമാറലും നടന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ എസ്എസ്കെ സ്കൂൾ കുട്ടികൾക്കായി ഒരുക്കിയ വർക്ക് ഇന്റഗ്രേറ്റഡ് ലാബായ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് നിർവഹിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച ജംപിംഗ് ബെഡും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സമാഗത ഫൗണ്ടേഷൻ അനുവദിച്ച മറ്റ് ഗെയിംസ് ഉപകരണങ്ങളും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയിൽ പ്രധാനാധ്യാപകൻ ശ്രീജിത്ത് കൊയിലോത്തിന് കൈമാറി.

ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാർ ടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീജിത്ത് കൊയിലോത്ത്, കെ.പി. രാജൻ, എം.പി. മുഹമ്മദലി, ഷിജേഷ് വി.എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

**English Summary:**

At Velliyode Govt HSS, Creative Corner, a work-integrated lab for SSK students set up in collaboration with CUSAT, was inaugurated by Kozhikode District Panchayat Vice President K.K. Navas. District Panchayat member Radhika Chirayil handed over a jumping bed allotted by District Panchayat and games equipment allotted by Ernakulam-based Samagata Foundation to Headmaster Sreejith Koyiloth. Vanimel Grama Panchayat President Pradeep Kumar T presided.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382240/creative-corner-inauguration-velliyode-govt-hss-kozhikode)