---
title: "നാദാപുരം ചുവന്നു, ഇഡി നടപടിയിൽ പ്രതിഷേധം; വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം പ്രകടനം"
english_title: "CPM Protest Against ED Action In Nadapuram Area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382242/cpim-protest-against-ed-action-nadapuram"
published_at: "2026-09-11T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa435224c261_cpim-protest-against-ed-action-nadapuram.jpg"
keywords: ["CPIM Protest", "Nadapuram News", "ED Action", "Pinarayi Vijayan"]
---

# നാദാപുരം ചുവന്നു, ഇഡി നടപടിയിൽ പ്രതിഷേധം; വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം പ്രകടനം

> **Lead Summary:** നാദാപുരം: സിപിഐഎം പിബി അംഗം പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ നാദാപുരം ഏരിയയിലെ വിവിധ ലോക്കലുകളിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഇഡി വേട്ടയ്ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

നാദാപുരം: സിപിഐഎം പിബി അംഗം പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ നാദാപുരം ഏരിയയിലെ വിവിധ ലോക്കലുകളിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഇഡി വേട്ടയ്ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വാണിമേൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയാ കമ്മിറ്റി അംഗം ടി. പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി കെ.എൻ. നാണു, എം.കെ. ബാലൻ, ടി.പി. കുമാരൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ഇവർ സംസാരിച്ചു.

ഇരിങ്ങണ്ണൂരിൽ സിപിഐഎം ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി എം. രാജൻ, ടി.കെ. അരവിന്ദാക്ഷൻ, ടി.പി. പുരുഷു, സി.പി. ശ്രീജിത്ത്, കക്കുറയിൽ ബാലൻ എന്നിവർ നേതൃത്വം നൽകി.

എടച്ചേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയാ കമ്മിറ്റി അംഗം ടി.വി. ഗോപാലൻ, ലോക്കൽ സെക്രട്ടറി യു.കെ. ബാലൻ, എം.എം. അശോകൻ, ടി.കെ. ബാലൻ, കെ. ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അരൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി ടി. അനിൽകുമാർ, സി.പി. നിധീഷ്, കൂടത്താംകണ്ടി രവി, പി.എൻ. പ്രശാന്ത്, കെ. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

നാദാപുരം ടൗണിൽ സിപിഐഎം നാദാപുരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.എച്ച്. ബാലകൃഷ്ണൻ, ടി. ബാബു, എം. വിനോദൻ എന്നിവർ നേതൃത്വം നൽകി.

തൂണേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ഏരിയ കമ്മിറ്റി അംഗം കനവത്ത് രവി, ലോക്കൽ സെക്രട്ടറി ടി.പി. രഞ്ജിത്ത്, നെല്ലിയേരി ബാലൻ, എം.എൻ. രാജൻ എന്നിവർ നേതൃത്വം നൽകി.

പുറമേരി ടൗണിൽ പുറമേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി കെ.ടി.കെ. ബാലകൃഷ്ണൻ, കെ. അച്യുതൻ, എം.ടി.കെ. മനോജൻ, സി. രാജേഷ് എന്നിവർ നേതൃത്വം നൽകി.

വിലങ്ങാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പുതുക്കയത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് സെക്രട്ടറി എം.പി. വാസു, കെ.ടി. ബാബു, സി.പി. വിനീഷ്, പി.സി. നാണു എന്നിവർ നേതൃത്വം നൽകി.

**English Summary:**

Nadapuram: CPI(M) organized protests in various locals under Nadapuram area against move to file case against Politburo member Pinarayi Vijayan and alleged ED action. Protests were held at Vanimel, Iringannur, Edachery, Aroor, Nadapuram town, Thuneri, Purameri and Vilangad under local committees with area and local leaders leading.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382242/cpim-protest-against-ed-action-nadapuram)