---
title: "പുറമേരിയിൽ ഏഴ് പേർക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി"
english_title: "Seven Jaundice Cases Reported In Purameri Preventive Measures Intensified"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382243/seven-jaundice-cases-purameri-preventive-measures"
published_at: "2026-09-11T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4373a77f17_seven-jaundice-cases-purameri-preventive-measures.jpg"
keywords: ["Purameri News", "Jaundice Cases", "Health News", "Public Health"]
---

# പുറമേരിയിൽ ഏഴ് പേർക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

> **Lead Summary:** പുറമേരി: ഗ്രാമപഞ്ചായത്തിലെ അരൂർ, മുള്ളൻമുക്ക് മേഖലകളിലായി ഏഴ് പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗബാധിതരിൽ ചിലർ ആശുപത്രികളിലും ചിലർ വീടുകളിലുമായി ചികിത്സയിൽ തുടരുകയാണ്.

## Article Content

പുറമേരി: ഗ്രാമപഞ്ചായത്തിലെ അരൂർ, മുള്ളൻമുക്ക് മേഖലകളിലായി ഏഴ് പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗബാധിതരിൽ ചിലർ ആശുപത്രികളിലും ചിലർ വീടുകളിലുമായി ചികിത്സയിൽ തുടരുകയാണ്.

പുറമേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ മൂന്ന് പേർക്കും 9-ാം വാർഡിലെ ഒരു വീട്ടിലെ മൂന്ന് പേർക്കും 12-ാം വാർഡിലെ ഒരു കുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 12-ാം വാർഡിലെ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രോഗബാധിതർ കുറ്റ്യാടി കെ.എം.സി ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലുമായി ചികിത്സയിൽ തുടരുന്നു.

രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെയും തദ്ദേശഭരണ സമിതിയുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 10ന് പുറമേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

രോഗബാധ സ്ഥിരീകരിച്ച നാല് കുടുംബങ്ങളിലെ കിണറുകളിൽനിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഇസ്മായിൽ പുളിയംവീട്ടിൽ നിർദേശിച്ചു.

പ്രദേശം ആരോഗ്യ പ്രവർത്തകരുടെ സജീവ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിലും പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ എ.ടി. മൊയ്തു അറിയിച്ചു.

**English Summary:**

Seven jaundice cases have been confirmed in Aroor and Mullanmukku areas of Purameri Grama Panchayat. Three cases in Ward 13, three members of a family in Ward 9, and a child in Ward 12. The child is under treatment at Medical College Hospital, others at Kuttyadi KMC and Vadakara Co-operative hospitals. Health workers collected water samples from wells of four affected families. Officials said area is under active surveillance and preventive measures will continue.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382243/seven-jaundice-cases-purameri-preventive-measures)