---
title: "ചാലപ്പുറത്ത് അനധികൃത വയൽ നികത്തൽ; നാട്ടുകാർ പരാതി നൽകിയതോടെ പ്രവർത്തനം തടഞ്ഞ് റവന്യൂ വിഭാഗം"
english_title: "Thuneri Chalappuram Illegal Paddy Land Filling Blocked Revenue Department Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382417/thuneri-chalappuram-illegal-paddy-land-filling-stopped-revenue-department"
published_at: "2026-09-13T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa63e23313ba_thuneri-chalappuram-illegal-paddy-land-filling-stopped-revenue-department.jpg"
keywords: ["Thooneri Panchayat", "Paddy Land Filling", "Illegal Land Filling"]
---

# ചാലപ്പുറത്ത് അനധികൃത വയൽ നികത്തൽ; നാട്ടുകാർ പരാതി നൽകിയതോടെ പ്രവർത്തനം തടഞ്ഞ് റവന്യൂ വിഭാഗം

> **Lead Summary:** നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്ത് അനധികൃതമായി വയൽ മണ്ണിട്ട് നികത്താനുള്ള നീക്കം റവന്യൂ വിഭാഗം ഇടപെട്ട് തടഞ്ഞു. ചാലപ്പുറം ദാറുൽ ഹുദാ കോളേജിന് സമീപമുള്ള ഏക്കർ കണക്കിന് വയൽ പ്രദേശമാണ് സ്വകാര്യ വ്യക്തികൾ ടിപ്പർ ലോറികളിൽ മണ്ണ് എത്തിച്ച് നികത്താൻ ശ്രമിച്ചത്.

## Article Content

നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്ത് അനധികൃതമായി വയൽ മണ്ണിട്ട് നികത്താനുള്ള നീക്കം റവന്യൂ വിഭാഗം ഇടപെട്ട് തടഞ്ഞു. ചാലപ്പുറം ദാറുൽ ഹുദാ കോളേജിന് സമീപമുള്ള ഏക്കർ കണക്കിന് വയൽ പ്രദേശമാണ് സ്വകാര്യ വ്യക്തികൾ ടിപ്പർ ലോറികളിൽ മണ്ണ് എത്തിച്ച് നികത്താൻ ശ്രമിച്ചത്.

മഴക്കാലത്ത് രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശത്താണ് നിയമവിരുദ്ധമായി മണ്ണിടൽ നടന്നത്. വില്ലേജ് ഓഫീസ് അവധിയുള്ള ദിവസങ്ങൾ മുതലാക്കിയായിരുന്നു നികത്തൽ പ്രവൃത്തികൾ നടന്നിരുന്നത്. ഇതിനെതിരെ പ്രദേശവാസികൾ വില്ലേജ് ഓഫീസർക്കും തഹസിൽദാർക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി പ്രവർത്തനം തടഞ്ഞത്.

വയലും തണ്ണീർത്തടവും നികത്തുന്നത് പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തെയും കൃഷിയെയും ദോഷകരമായി ബാധിക്കുമെന്നും വെള്ളക്കെട്ടിന് കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അനധികൃതമായി മണ്ണടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

**English Summary:**

The Revenue Department has stopped the illegal filling of paddy fields at Chalappuram in Tuneri Panchayat, Nadapuram. Private individuals were attempting to convert acres of wetland near Darul Huda College using tipper lorries during village office holidays. Following complaints from local residents to the Village Officer and Tahsildar, officials intervened and halted the work. Locals expressed concern that converting the wetland would aggravate flooding and negatively impact nearly 100 families in the area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382417/thuneri-chalappuram-illegal-paddy-land-filling-stopped-revenue-department)