---
title: "ഓർമ്മകൾ മായാതെ ...! ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഏഴാം ചരമവാർഷികം ആചരിച്ചു"
english_title: "BK Balakrishnan Nambiar Death Anniversary Chekyad Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382466/bk-balakrishnan-nambiar-death-anniversary-chekyad-nadapuram-new"
published_at: "2026-09-13T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6a94c0be8c_bk-balakrishnan-nambiar-death-anniversary-chekyad-nadapuram.jpg"
keywords: ["BK Balakrishnan Nambiar", "Chekyad Congress", "Nadapuram News"]
---

# ഓർമ്മകൾ മായാതെ ...! ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഏഴാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്ററുമായിരുന്ന ബി.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഏഴാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്ററുമായിരുന്ന ബി.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഏഴാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.പി. കുമാരൻ, പൂള മഹ്മൂദ് ഹാജി, വള്ളിൽ അബ്ദുള്ള, അസീസ് കൊല്ലനാണ്ടി, ഗ്രാമപഞ്ചായത്ത് അംഗം കെ. ദ്വര, കുയ്യങ്ങാട്ട് കണ്ണൻ, പുത്തോളി കുഞ്ഞിരാമൻ, കുയ്യങ്ങാട്ട് കുമാരൻ, പാലത്തി അശോകൻ, മഹ്മൂദ് മഞ്ഞപ്പള്ളി, പി.പി. ഹരിദാസൻ, അനില കൊക്കണീന്റവിട, പി. മൊയ്തു, പുളിമ്പിലാവിൽ രാജൻ, ഗോവിന്ദൻ അരൂണ്ട, ദിനൂപ് ചേലത്തോട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

**English Summary:**

The 7th death anniversary of B.K. Balakrishnan Nambiar, former Vice President of Chekyad Grama Panchayat and long-time Congress Mandalam President, was observed with various programs. The event featured floral tributes at his memorial and a commemoration meeting inaugurated by Nadapuram Block Congress President Mohanan Parakkadavu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382466/bk-balakrishnan-nambiar-death-anniversary-chekyad-nadapuram-new)