---
title: "'എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ജനനേതാവ്'; മാക്കൂൽ മമ്മു ഹാജി നിസ്വാർത്ഥനായ പൊതുപ്രവർത്തകനെന്ന് അഹമ്മദ് പുന്നക്കൽ"
english_title: "Makkool Mammu Haji Commemoration Chekyad Muslim League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382474/makkool-mammu-haji-commemoration-chekyad-muslim-league"
published_at: "2026-09-13T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6b77862e72_makkool-mammu-haji-commemoration-chekyad-muslim-league.jpg"
keywords: ["Makkool Mammu Haji", "Ahmed Punnakkal", "Chekyad Muslim League", "Nadapuram News"]
---

# 'എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ജനനേതാവ്'; മാക്കൂൽ മമ്മു ഹാജി നിസ്വാർത്ഥനായ പൊതുപ്രവർത്തകനെന്ന് അഹമ്മദ് പുന്നക്കൽ

> **Lead Summary:** പാറക്കടവ്: ചെക്യാട് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഉജ്ജ്വല നേതൃത്വം നൽകിയ മാക്കൂൽ മമ്മു ഹാജി എക്കാലത്തും സ്മരിക്കപ്പെടുമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മാക്കൂൽ മമ്മു ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാറക്കടവ്: ചെക്യാട് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഉജ്ജ്വല നേതൃത്വം നൽകിയ മാക്കൂൽ മമ്മു ഹാജി എക്കാലത്തും സ്മരിക്കപ്പെടുമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മാക്കൂൽ മമ്മു ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു മർഹൂം മമ്മു ഹാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരുമായ കരുവന്റവിട അബൂട്ടി, താഴെ കല്ലോളി അമ്മദ് ഹാജി എന്നിവരുടെ വിയോഗത്തിലും യോഗം അനുശോചിക്കുകയും അനുസ്മരിക്കുകയും ചെയ്തു.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ, തൈക്കണ്ടി റഷീദ്, പി.കെ. അബ്ദുള്ള, അഹമ്മദ് ചെറ്റക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. അബ്ദുള്ള, സലിം ചെക്യാട്, ആത്തിക്ക മുഹമ്മദ്, റൈഹാനത്ത് പാറേമ്മൽ, നുസ്രത്ത് രയരോത്ത്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പുന്നോളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. ഹമീദ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ.കെ. മൊയ്തു നന്ദിയും പറഞ്ഞു.

*English Summary:*

General Secretary of Kerala Grama Panchayat Association, Ahmed Punnakkal, stated that Makkool Mammu Haji, who brilliantly led the Muslim League in Chekyad Panchayat, will always be remembered. He was inaugurating the Makkool Mammu Haji commemoration meeting organized by the Chekyad Panchayat Muslim League. The meeting also paid tribute to Karuvantavida Abutti and Thazhe Kalloli Ammad Haji, who passed away recently.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382474/makkool-mammu-haji-commemoration-chekyad-muslim-league)