---
title: "ഭക്തിനിർഭരമായി സമസ്ത പ്രാർത്ഥനാ ദിനം; നാദാപുരം ജാമിഅ ഹാശിമിയ്യയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു"
english_title: "Samastha Prayer Day Nadapuram Jamia Hashimiyya Prayer Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382475/samastha-prayer-day-nadapuram-jamia-hashimiyya"
published_at: "2026-09-13T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6b8555981c_samastha-prayer-day-nadapuram-jamia-hashimiyya.jpg"
keywords: ["Samastha Prayer Day", "Jamia Hashimiyya", "Sayyid Hamid Thangal"]
---

# ഭക്തിനിർഭരമായി സമസ്ത പ്രാർത്ഥനാ ദിനം; നാദാപുരം ജാമിഅ ഹാശിമിയ്യയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രാർത്ഥനാ ദിനത്തിന്റെ ഭാഗമായി നാദാപുരം ജാമിഅ ഹാശിമിയ്യയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പ്രാർത്ഥനാ സംഗമത്തിന്റെ ഉദ്ഘാടനം ജാമിഅ ഹാശിമിയ്യ വൈസ് പ്രിൻസിപ്പാൾ സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി നിർവ്വഹിച്ചു.

## Article Content

നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രാർത്ഥനാ ദിനത്തിന്റെ ഭാഗമായി നാദാപുരം ജാമിഅ ഹാശിമിയ്യയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പ്രാർത്ഥനാ സംഗമത്തിന്റെ ഉദ്ഘാടനം ജാമിഅ ഹാശിമിയ്യ വൈസ് പ്രിൻസിപ്പാൾ സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി നിർവ്വഹിച്ചു.

ടി.എം.വി അബ്ദുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രാർത്ഥനാ ചടങ്ങുകൾക്ക് ഉസ്താദ് അബ്ദുൽ ഗഫൂർ ഫൈസി നേതൃത്വം നൽകി. ബഹാവുദ്ദീൻ റഹ്മാനി, അബ്ദു റഊഫ് റഹ്മാനി, അബൂബക്കർ സിദ്ദീഖ് ദാരിമി, അർഷാദ് റഹ്മാനി, സയ്യിദ് മെഹ്താബ് ജിഫ്രി, ടി. മുഹമ്മദലി വടയം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

**English Summary:**

As part of Samastha Kerala Jam-iyyathul Ulama Prayer Day, a special prayer gathering was held at Nadapuram Jamia Hashimiyya. The event was inaugurated by Jamia Hashimiyya Vice Principal Sayyid Hamid Thangal Al Hydrousi, with T.M.V. Abdul Hameed presiding over the function. Ustad Abdul Ghafoor Faisi led the prayers, and several scholars, including Bahavudheen Rahmani and Abubakr Siddique Darimi, addressed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382475/samastha-prayer-day-nadapuram-jamia-hashimiyya)