---
title: "അക്ഷരലോകത്തേക്ക് പുതിയൊരു ചുവടുവെപ്പ്; ഗോകുൽ കൃഷ്ണയുടെ ആദ്യ നോവൽ 'കാലചക്രം' പ്രകാശനം ചെയ്തു"
english_title: "TN Gokul Krishna First Novel Kalachakram Released Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382484/tn-gokul-krishna-novel-kalachakram-release-thooneri-nadapuram"
published_at: "2026-09-13T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6c7c8eb054_tn-gokul-krishna-novel-kalachakram-release-thooneri-nadapuram.jpg"
keywords: ["TN Gokul Krishna", "Kalachakram Novel", "Novel"]
---

# അക്ഷരലോകത്തേക്ക് പുതിയൊരു ചുവടുവെപ്പ്; ഗോകുൽ കൃഷ്ണയുടെ ആദ്യ നോവൽ 'കാലചക്രം' പ്രകാശനം ചെയ്തു

> **Lead Summary:** > നാദാപുരം: യുവ എഴുത്തുകാരനും തൂണേരി സ്വദേശിയുമായ ടി.എൻ. ഗോകുൽ കൃഷ്ണയുടെ ആദ്യ നോവൽ "കാലചക്രം" പ്രകാശനം ചെയ്തു. തൂണേരി ഇ.വി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഷമിൽ രാജ്, കവി ശ്രീനിവാസൻ തൂണേരിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

## Article Content

> നാദാപുരം: യുവ എഴുത്തുകാരനും തൂണേരി സ്വദേശിയുമായ ടി.എൻ. ഗോകുൽ കൃഷ്ണയുടെ ആദ്യ നോവൽ "കാലചക്രം" പ്രകാശനം ചെയ്തു. തൂണേരി ഇ.വി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഷമിൽ രാജ്, കവി ശ്രീനിവാസൻ തൂണേരിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലേരി ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാദാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന എന്നിവർ മുഖ്യാതിഥികളായി.

എ. മോഹൻദാസ്, കനവത്ത് രവി, ടി.പി. രഞ്ജിത്ത്, ബാലരാജൻ, രാമചന്ദ്രൻ, മുഹമ്മദ് പേരോട്, ബഷീർ, അമൽജിത്ത് തേറമ്പത്ത് തുടങ്ങിയ സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. ശ്രീജിത്ത് പി. ജയൻ സ്വാഗതവും ബാബു പി.കെ നന്ദിയും പറഞ്ഞു.

**English Summary:**

'Kalachakram', the debut novel written by young author T.N. Gokul Krishna from Tuneri, was released at a function held at Tuneri EVUP School. Director Shamil Raj released the book by handing over the first copy to poet Sreenivasan Tuneri. Former Panchayat President Nelleri Balan presided over the event, which was attended by Block Panchayat President K.P. Pradeesh and other local dignitaries.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382484/tn-gokul-krishna-novel-kalachakram-release-thooneri-nadapuram)