---
title: "വയോജന പെൻഷൻ വീടുകളിലെത്തിച്ച് നൽകണം: എസ്‌.സി.എഫ്‌.ഡബ്ല്യു.എ ഇരിങ്ങണ്ണൂർ യൂണിറ്റ് സമ്മേളനം"
english_title: "Senior Citizens Friends Welfare Association Iringannur Conference News"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382485/scfwa-iringannur-unit-conference-demands-doorstep-pension-delivery"
published_at: "2026-09-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6c89909c05_scfwa-iringannur-unit-conference-demands-doorstep-pension-delivery.jpg"
keywords: ["Senior Citizens Friends Welfare Association", "SCFWA Iringannur", "Kerala Social Security Pension"]
---

# വയോജന പെൻഷൻ വീടുകളിലെത്തിച്ച് നൽകണം: എസ്‌.സി.എഫ്‌.ഡബ്ല്യു.എ ഇരിങ്ങണ്ണൂർ യൂണിറ്റ് സമ്മേളനം

> **Lead Summary:** ഇരിങ്ങണ്ണൂർ: വയോജനങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിച്ചു നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇരിങ്ങണ്ണൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

ഇരിങ്ങണ്ണൂർ: വയോജനങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിച്ചു നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇരിങ്ങണ്ണൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ഇരിങ്ങണ്ണൂരിൽ നടന്ന യൂണിറ്റ് സമ്മേളനം സംഘടനയുടെ ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അരവിന്ദാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ. ഗോവിന്ദൻ അനുശോചന പ്രമേയവും, നാദാപുരം മേഖല ജോയിന്റ് സെക്രട്ടറി ഹരീന്ദ്രൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും ടി.കെ. കണ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി. ശ്രീധരൻ മാസ്റ്റർ, തപസ്യ കുഞ്ഞിരാമൻ എന്നിവർ സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചപ്പോൾ എം. രാജൻ അഭിവാദ്യ പ്രസംഗം നടത്തി.

ചടങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.കെ. അരവിന്ദാക്ഷൻ (പ്രസിഡന്റ്), ടി.കെ. കണ്ണൻ (സെക്രട്ടറി), കുനിയത്ത് കുഞ്ഞിക്കണ്ണൻ, കെ.വി. ശ്രീധരൻ (വൈസ് പ്രസിഡന്റുമാർ), കുഞ്ഞിരാമൻ തപസ്യ, കെ.കെ. കുഞ്ഞിരാമൻ മാസ്റ്റർ (ജോയിന്റ് സെക്രട്ടറിമാർ), എൻ. ഗോവിന്ദൻ (ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ടി.കെ. കണ്ണൻ സ്വാഗതവും കെ.വി. ശ്രീധരൻ നന്ദിയും പറഞ്ഞു.

**English Summary:**

The Senior Citizens Friends Welfare Association (SCFWA) Iringannur unit conference urged the government to deliver social security pensions directly to the doorsteps of elderly citizens. District President V.P. Kunjikrishnan inaugurated the event, which was presided over by T.K. Aravindakshan. A 19-member new committee was elected with T.K. Aravindakshan as President and T.K. Kannan as Secretary.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382485/scfwa-iringannur-unit-conference-demands-doorstep-pension-delivery)