---
title: "വിശ്വാസിസഞ്ചയത്തെ സാക്ഷിയാക്കി; തെരുവമ്പറമ്പിൽ റൂഹി ഫിദ നബിദിന മഹാസമ്മേളനം സമാപിച്ചു"
english_title: "Theruvamparamba Roohi Fida Nabidina Conference Concludes Nadapuram News"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382488/theruvamparamba-roohi-fida-nabidina-conference-concludes-nadapuram"
published_at: "2026-09-13T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6cd44ef3c2_theruvamparamba-roohi-fida-nabidina-conference-concludes-nadapuram.jpg"
keywords: ["Theruvamparamba Nabidina Conference", "Roohi Fida Nadapuram", "Panakkad Sadiq Ali Shihab Thangal", "AM Noushad Baqavi"]
---

# വിശ്വാസിസഞ്ചയത്തെ സാക്ഷിയാക്കി; തെരുവമ്പറമ്പിൽ റൂഹി ഫിദ നബിദിന മഹാസമ്മേളനം സമാപിച്ചു

> **Lead Summary:** നാദാപുരം: ഇസ്ലാം മത പ്രഭാഷകൻ ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരുവമ്പറമ്പ് റൂഹി ഫിദ നബിദിന മഹാസമ്മേളനത്തിന് ഭക്തിനിർഭരമായ സമാപനം. തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ നടന്ന വിപുലമായ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ഇസ്ലാം മത പ്രഭാഷകൻ ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരുവമ്പറമ്പ് റൂഹി ഫിദ നബിദിന മഹാസമ്മേളനത്തിന് ഭക്തിനിർഭരമായ സമാപനം. തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ നടന്ന വിപുലമായ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

**

എ.എം. നൗഷാദ് ബാഖവി മദ്‌ഹ് റസൂൽ പ്രഭാഷണം നടത്തി. റിയാസ് ലൂളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത് എം.എൽ.എ, സൂപ്പി നരിക്കാട്ടേരി, ഇ. ഹാരിസ് ഫൈസൽ മൗലവി വയനാട്, എം.ആർ. നാസർ, അൻസാർ കൊല്ലാടൻ, കുഞ്ഞുമോൻ കാക്കിയ, റഫീഖ് മാംഗോ, എം.പി. അബ്ദുല്ല, ഷൗക്കത്ത് ഓണംപള്ളി തുടങ്ങിയ പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എച്ച്. അബൂബക്കർ ഹാജി, പി.കെ. അബൂബക്കർ ഹാജി ബ്ലാത്തൂർ എന്നിവർക്ക് മുഷ്താഖ് അഹമ്മദ് പുരസ്കാരം സമ്മാനിച്ചു.

അൻവർ ബാഖവി ഉസ്താദിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന മൗലീദ് സദസ്സ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. എം.എച്ച്. വള്ളുവങ്ങാട് നബിദിന സന്ദേശ പ്രഭാഷണവും, പേരോട് അബ്ദുറഹ്മാൻ സഖാഫി ബുർദ സന്ദേശവും നൽകി.

മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം ചെയ്ത ബുർദ മജ്‌ലിസിൽ സാദിഖ് ഫാളിലി ഗൂഡല്ലൂർ, സുഹൈൽ ഫൈസി കൂരാട് എന്നിവർ ബുർദ ആലാപനം നടത്തി. നവാസ് മന്നാനി പനവൂർ, മാഹിൻ മന്നാനി വെമ്പായം, ഷാനവാസ് റഹ്മാനി തൊടുപുഴ, സഫീർ മന്നാനി പനവൂർ, യഹ്‌യ ബാഖവി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നിർവ്വഹിച്ചു. ചടങ്ങിന് ഇ. കുഞ്ഞാലി നന്ദി രേഖപ്പെടുത്തി.

English Summary:**

The Roohi Fida Nabidina Grand Conference, organized under the leadership of Islamic preacher Chirayinkeezhu A.M. Noushad Baqavi at Theruvamparamba Looli Ground in Nadapuram, concluded with various spiritual programs. The valedictory session was inaugurated by Muslim League State President Panakkad Sadiq Ali Shihab Thangal. Key religious and political leaders attended the event, where the Mushtaq Ahmed Award was presented to S.H. Abubakr Haji and P.K. Abubakr Haji Blathur.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382488/theruvamparamba-roohi-fida-nabidina-conference-concludes-nadapuram)