---
title: "നാദാപുരത്ത് ബൈക്ക് അപകടം; ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു"
english_title: "Nadhapuram Bike Accident: Textile Employee Shashi Dies in Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382505/nadhapuram-bike-accident-textile-employee-shashi-dies"
published_at: "2026-09-14T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa750b9a47f4_nadhapuram-bike-accident-textile-employee-shashi-dies.jpg"
keywords: ["Nadapuram Accident", "Bike Accident", "Nadapuram News"]
---

# നാദാപുരത്ത് ബൈക്ക് അപകടം; ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** നാദാപുരം: ആവോലത്ത് ബൈക്ക് അപകടത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു. ഈയ്യങ്കോട് മീത്തലെ വയലാട്ട് ശശിയാണ് മരിച്ചത്.

## Article Content

നാദാപുരം: ആവോലത്ത് ബൈക്ക് അപകടത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു. ഈയ്യങ്കോട് മീത്തലെ വയലാട്ട് ശശിയാണ് മരിച്ചത്.

നാദാപുരം തുണിക്കച്ചവടത്തിലെ സി.ടി. രൈരു വസ്ത്രവ്യാപാര സ്ഥാപനത്തിന് സമീപം ടൈലറായി ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയാണ് ആവോലത്ത് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം.

ഭാര്യ: വിനോദിനി. മക്കൾ: ഗീതിക, ഗോപിക. മരുമകൻ: സിദ്ധാർത്ഥ്.

പിതാവ്: ചന്തു. മാതാവ്: മാധവി.

സഹോദരങ്ങൾ: ഡോ. ഹരിദാസൻ, മോഹനൻ, ഉഷ, പരേതരായ കൃഷ്ണൻ മാസ്റ്റർ, രാധ.

**English Summary**

A textile employee, Shashi of Eyyankode Meethale Vayalatt, died following a bike accident at Avolam in Nadhapuram, Kozhikode. The accident occurred at around 10:30 am yesterday. Shashi, who worked as a tailor near C.T. Rairu textile shop in Nadhapuram, sustained serious injuries in the accident and later died. He is survived by his wife Vinodini, daughters Geethika and Gopika, and son-in-law Siddharth. His parents were Chandu and Madhavi. His siblings include Dr. Haridasan, Mohanan and Usha, while Krishnan Master and Radha are deceased siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382505/nadhapuram-bike-accident-textile-employee-shashi-dies)