---
title: "ഓർമ്മകളുടെ തീരത്ത്; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1992 ബാച്ച് വാർഷിക സംഗമം "
english_title: "Kallachi GHSS 1992 Batch Annual Reunion Nadapuram Celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382676/nadapuram-kallachi-ghss-1992-batch-reunion-annual-celebration"
published_at: "2026-09-15T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c23c5954f_nadapuram-kallachi-ghss-1992-batch-reunion-annual-celebration.jpg"
keywords: ["Kallachi GHSS", "Kallachi GHSS 1992 Batch", "Annual Reunion"]
---

# ഓർമ്മകളുടെ തീരത്ത്; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1992 ബാച്ച് വാർഷിക സംഗമം 

> **Lead Summary:** നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ചിന്റെ നാലാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആഘോഷ പരിപാടികൾ പ്രസിദ്ധ കലാകാരൻ രദീപ് പാലേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദലി ഈയ്യങ്കോട് അധ്യക്ഷത വഹിച്ചു. സതീഷ് നരിക്കാട്ടേരി സ്വാഗതവും രാജീവൻ പി.ടി.കെ നന്ദിയും പറഞ്ഞു.

## Article Content

നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ചിന്റെ നാലാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആഘോഷ പരിപാടികൾ പ്രസിദ്ധ കലാകാരൻ രദീപ് പാലേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദലി ഈയ്യങ്കോട് അധ്യക്ഷത വഹിച്ചു. സതീഷ് നരിക്കാട്ടേരി സ്വാഗതവും രാജീവൻ പി.ടി.കെ നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ വിടപറഞ്ഞ സഹപാഠികൾക്കും അധ്യാപകർക്കും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി. പവിത്രൻ കെ.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രമോദ് നരിക്കാട്ടേരി, മനോജ് സുമാലയം, പവിത്രൻ മന്ദാരം, നിഷാദ്, സജിനി വി.പി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഷിക സംഗമത്തിന് മാറ്റ് കൂട്ടാൻ വിപുലമായ കലാകായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കമ്പവലി, താറാവ് പിടിത്തം, ഗ്ലാസ് വാക്കിങ് തുടങ്ങിയ കായിക മത്സരങ്ങൾ പൂർവവിദ്യാർഥികളെ വിദ്യാലയ നാളുകളിലെ ആവേശത്തിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് സഹപാഠികൾ അണിനിരന്ന ഗാനമേള, ഒപ്പന, പ്രൊഫഷണൽ കലാകാരന്മാരായ സുരേന്ദ്രൻ വിഷ്ണുമംഗലം, പ്രദീപ് കുമ്മങ്കോട്, സജീവൻ നരിപ്പറ്റ എന്നിവരുടെ പ്രകടനങ്ങൾ എന്നിവയും വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

**English Summary:**

The 4th annual reunion of the 1992 SSLC batch of Kallachi Government Higher Secondary School was held at the school auditorium with various cultural and sports events. Renowned artist Radeep Paleri inaugurated the function. Chaired by Muhammedali Eyyangode, the event featured sports competitions like tug of war and duck catching, along with cultural performances by alumni and professional artists.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382676/nadapuram-kallachi-ghss-1992-batch-reunion-annual-celebration)