---
title: "ചുരമില്ലാ ബദൽ പാത; വിലങ്ങാട്-കുഞ്ഞോം ആകാശപ്പാത ബി.എസ്.എഫിന് ഗുണകരം: പദ്ധതി പ്രൊജക്റ്റ് റിപ്പോർട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി"
english_title: "Vilangad Kunhome Bypass Pazhassi Raja Churamilla Patha BSF Project Report Handed Over"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382715/vilangad-kunhome-bypass-pazhassi-raja-churamilla-patha-bsf-project-report"
published_at: "2026-09-15T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ebf1d3b87_vilangad-kunhome-bypass-pazhassi-raja-churamilla-patha-bsf-project-report.jpg"
keywords: ["Vilangad Kunhome Bypass", "Pazhassi Raja Churamilla Patha", "Wayanad Connectivity"]
---

# ചുരമില്ലാ ബദൽ പാത; വിലങ്ങാട്-കുഞ്ഞോം ആകാശപ്പാത ബി.എസ്.എഫിന് ഗുണകരം: പദ്ധതി പ്രൊജക്റ്റ് റിപ്പോർട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി

> **Lead Summary:** നാദാപുരം: വിലങ്ങാട്-കുഞ്ഞോം പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാത വളയത്തെ അരീക്കരകുന്നിലെ ബി.എസ്.എഫ് ക്യാമ്പിന് അത്രമേൽ പ്രയോജനകരമാണെന്ന പ്രൊജക്റ്റ് റിപ്പോർട്ട് 131 BN BSF ഡെപ്യൂട്ടി കമാൻഡന്റ് പസ്സങ്ങ് യോൽമൊയ്ക്ക് കൈമാറി. പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രതിനിധികൾ നേരിട്ട് കണ്ടാണ് റിപ്പോർട്ട് ബോധ്യപ്പെടുത്തിയത്. വിഷയം 131 BN കമാൻഡന്റ് സെറിംഗ് ആങ്ചുക്കിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

## Article Content

നാദാപുരം: വിലങ്ങാട്-കുഞ്ഞോം പഴശ്ശിരാജ ചുരമില്ലാ ആകാശപ്പാത വളയത്തെ അരീക്കരകുന്നിലെ ബി.എസ്.എഫ് ക്യാമ്പിന് അത്രമേൽ പ്രയോജനകരമാണെന്ന പ്രൊജക്റ്റ് റിപ്പോർട്ട് 131 BN BSF ഡെപ്യൂട്ടി കമാൻഡന്റ് പസ്സങ്ങ് യോൽമൊയ്ക്ക് കൈമാറി. പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രതിനിധികൾ നേരിട്ട് കണ്ടാണ് റിപ്പോർട്ട് ബോധ്യപ്പെടുത്തിയത്. വിഷയം 131 BN കമാൻഡന്റ് സെറിംഗ് ആങ്ചുക്കിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പ്രതിനിധിസംഘം, പുതുതായി ചാർജ്ജെടുക്കുന്ന 151 ബി.എസ്.എഫ് ബറ്റാലിയന്റെ സെക്കന്റ് ഇൻ കമാൻഡ് സതീഷ് ദഹിയ, ഡെപ്യൂട്ടി കമാൻഡന്റ് ജെ. മാത്യു എന്നിവരുമായും ചർച്ച നടത്തി. ബി.എസ്.എഫ് കേരളാ സെക്ടർ ഡയറക്ടർ ജനറൽ കെ.എ. ഗണേഷിന് പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ട് അയച്ചു കൊടുക്കാമെന്ന് സതീഷ് ദഹിയ ഉറപ്പ് നൽകി.

പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ ബി.എസ്.എഫിനും മറ്റ് സായുധ സേനകൾക്കും വയനാട്ടിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന തന്ത്രപ്രധാനമായ പാതയായിരിക്കും ഇത്. നിലവിലെ ചുരം റോഡുകളിൽ നിരന്തരം മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന സാഹചര്യത്തിൽ മികച്ചൊരു ബദൽ മാർഗമാണിത്. പദ്ധതി ബി.എസ്.എഫിന് എത്രത്തോളം പ്രയോജനപ്പെടുമെന്ന് പഠിച്ച് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്തിന്റെ നേതൃത്വത്തിൽ എൻ. സൂപ്പി വാണിമേൽ, അസ്‌ലം ടി.കെ, ഡോ. ഹുശിയാർ പുതുക്കയം, സുധീഷ് വളയം, സഞ്ജയ് ബാവ, രാഹുൽ കെ.ടി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

**English Summary:**

Delegates of the Pazhassi Raja Churamilla Patha & Rural Development Society met with senior BSF officers and handed over the project report of the proposed Vilangad-Kunhome bypass. The representatives highlighted that the proposed road would provide crucial strategic connectivity to Wayanad, particularly for the 131 BN BSF camp at Areekkarakunnu and other armed forces during emergencies and disaster relief. BSF officers expressed keen interest and assured that the project's feasibility for the force would be evaluated and reported to higher authorities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382715/vilangad-kunhome-bypass-pazhassi-raja-churamilla-patha-bsf-project-report)