---
title: "ഇനി കാര്യങ്ങൾ 'സ്മാർട്ട്' ; നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ച് റവന്യൂ മന്ത്രി"
english_title: "Nadapuram Smart Village Office Inaugurated By Revenue Minister AP Anil Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382721/nadapuram-smart-village-office-inauguration-revenue-minister-ap-anil-kumar"
published_at: "2026-09-15T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8f0f497909_nadapuram-smart-village-office-inauguration-revenue-minister-ap-anil-kumar.jpg"
keywords: ["Smart Village Office Nadapuram", "AP Anil Kumar", "Kerala Revenue Department"]
---

# ഇനി കാര്യങ്ങൾ 'സ്മാർട്ട്' ; നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ച് റവന്യൂ മന്ത്രി

> **Lead Summary:** **നാദാപുരം: **നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസത്തോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും 50,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം: **നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസത്തോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും 50,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

പൊതുജനങ്ങൾ വില്ലേജ് ഓഫീസുകളിൽ നേരിട്ടെത്തി അപേക്ഷ നൽകുന്ന കാലം മാറിയെന്നും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി വേഗത്തിലും സുതാര്യമായും ജനസൗഹൃദ സേവനങ്ങൾ ഉറപ്പാക്കും. പുതിയ താലൂക്കുകൾ രൂപീകരിക്കുമ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മുൻഗണന നൽകുമെന്നും റവന്യൂ വകുപ്പിന്റെ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ നിർമിതികേന്ദ്രം പ്രോജക്ട് മാനേജർ ഡെന്നിസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, മുൻ എം.എൽ.എ ഇ.കെ. വിജയൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതവും എ.ഡി.എം കെ. ഷറീന നന്ദിയും പറഞ്ഞു.

**English Summary:**

Revenue Minister A.P. Anil Kumar inaugurated the new Smart Village Office building in Nadapuram. Speaking at the event, the minister announced that over 10,000 land titles (pattayam) will be distributed and 50,000 land conversion applications cleared next month under the government's 100-day action plan. K.M. Abhijith MLA presided over the function, which was attended by District Collector M.S. Madhavikutty, District Panchayat President Milli Mohan, former MLA E.K. Vijayan, and other local leaders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382721/nadapuram-smart-village-office-inauguration-revenue-minister-ap-anil-kumar)