---
title: "ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം; ഓഹരി ഉടമകൾക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു"
english_title: " Chekyad Service Cooperative Bank Profit 10 Percent Dividend Annual Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382740/chekyad-service-cooperative-bank-profit-10-percent-dividend-"
published_at: "2026-09-15T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9056d11dab_chekyad-service-cooperative-bank-profit-10-percent-dividend.jpg"
keywords: ["Chekyad Bank", "Cooperative Bank", "Dividend", "TV Rajesh"]
---

# ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം; ഓഹരി ഉടമകൾക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു

> **Lead Summary:** **പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ഓഹരി ഉടമകൾക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു. തുടർച്ചയായി ലാഭക്കണക്കുകൾ കുറിക്കുന്ന ബാങ്ക് ഇതിനോടകം 100 കോടി രൂപയുടെ പ്രവർത്തന മൂലധന നേട്ടവും കൈവരിച്ചിട്ടുണ്ട്.

## Article Content

**പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ഓഹരി ഉടമകൾക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു. തുടർച്ചയായി ലാഭക്കണക്കുകൾ കുറിക്കുന്ന ബാങ്ക് ഇതിനോടകം 100 കോടി രൂപയുടെ പ്രവർത്തന മൂലധന നേട്ടവും കൈവരിച്ചിട്ടുണ്ട്.

ചെക്യാട് സൗത്ത് എം.എൽ.പി. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗം കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ഡയറക്ടർമാരായ കെ.പി. മോഹൻദാസ്, പ്രമോദ് പാറോൽ, അസിസ്റ്റന്റ് സെക്രട്ടറി കെ. സ്മിത, ബ്രാഞ്ച് മാനേജർമാരായ പി. ബിനു, കെ.പി. രാജീവൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

English Summary:

Chekyad Service Cooperative Bank announced 10% dividend for shareholders in its 2025-26 annual general body meeting. The bank, which continues to be profitable, achieved 100 crore rupees working capital. The annual meeting at Chekyad South MLP School was inaugurated by Kerala Bank Vice President T.V. Rajesh and presided over by Bank President P. Surendran.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382740/chekyad-service-cooperative-bank-profit-10-percent-dividend-)