---
title: "പഠനത്തിനൊപ്പം കരുതലും; ‘ടി ഐ എം സ്പർശം’ പാലിയേറ്റീവ് കെയർ യൂണിറ്റിന് തുടക്കം"
english_title: " TIM Sparsham Palliative Care Unit Inaugurated Nadapuram MLA Abhijith KM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382783/tim-sparsham-palliative-care-unit-inaugurated-nadapuram"
published_at: "2026-09-15T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa92e818d79d_tim-sparsham-palliative-care-unit-inaugurated-nadapuram.jpg"
keywords: ["TIM GHSS Nadapuram", "Sparsham Palliative Care", "Abhijith KM MLA", "Nadapuram News"]
---

# പഠനത്തിനൊപ്പം കരുതലും; ‘ടി ഐ എം സ്പർശം’ പാലിയേറ്റീവ് കെയർ യൂണിറ്റിന് തുടക്കം

> **Lead Summary:** > നാദാപുരം: സമൂഹത്തിലെ നിരാലംബരും രോഗബാധിതരുമായ ആളുകൾക്ക് സാന്ത്വനവും പരിചരണവും നൽകുകയെന്ന ലക്ഷ്യത്തോടെ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച “ടി ഐ എം സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്” ഉദ്ഘാടനം ചെയ്തു.

## Article Content

> നാദാപുരം: സമൂഹത്തിലെ നിരാലംബരും രോഗബാധിതരുമായ ആളുകൾക്ക് സാന്ത്വനവും പരിചരണവും നൽകുകയെന്ന ലക്ഷ്യത്തോടെ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച “ടി ഐ എം സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്” ഉദ്ഘാടനം ചെയ്തു.

നാദാപുരം എം.എൽ.എ അഭിജിത് കെ. എം. ഉദ്ഘാടനം നിർവഹിച്ചു. ടി ഐ എം പ്രസിഡന്റ് നരിക്കോളിൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇഖ്ബാൽ വി.സി., ഫൈസൽ കോമത്ത്, നദീർ ചാത്തോത്ത്, സക്കീന ഇ., അശ്‌റഫ് വാഴയിൽ, നാസർ, ബഷീർ മണ്ടോടി, റഹീം ഏരത്ത്, അസ്ഹർ ടി.എം., ശുഐബ് എ.എം.എസ്., മുനീർ എം.കെ. എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളിൽ കരുണ, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനോടൊപ്പം പാലിയേറ്റീവ് പരിചരണ രംഗത്ത് പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

**English Summary:**

TIM Sparsham Palliative Care Unit started under leadership of TIM GHSS Nadapuram to provide solace and care to destitute and ill was inaugurated. Nadapuram MLA Abhijith K M inaugurated, TIM President Narikkoli Hameed Haji presided. Iqbal V C, Faisal Komath, Nadeer Chathoth, Sakkeena E, Ashraf Vazhayil, Nasser, Basheer Mandodi, Raheem Erath, Ashar T M, Shuaib AMS, Muneer M K spoke. Unit aims to inculcate compassion, empathy and social responsibility in students and prepare trained volunteers in palliative care.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382783/tim-sparsham-palliative-care-unit-inaugurated-nadapuram)