---
title: "നാടിനായി ഒരു ജീവിതം; വയലോളി അബ്ദുല്ലയ്ക്ക് പൗരാവലിയുടെ സ്നേഹാദരം, മൂന്ന് ദിവസത്തെ പരിപാടികൾക്ക് 17ന് തുടക്കം"
english_title: "Nadapuram Vayaloli Abdulla Honoured With Snehaadaram Events From September 17 At Puliyavu National College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382798/nadapuram-vayaloli-abdulla-snehaadaram-events-september-17-19-puliyavu"
published_at: "2026-09-15T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9527ae1afe_nadapuram-vayaloli-abdulla-snehaadaram-events-september-17-19-puliyavu.jpg"
keywords: ["Vayaloli Abdulla", "Nadapuram", "Puliyavu National College", "Snehaadaram"]
---

# നാടിനായി ഒരു ജീവിതം; വയലോളി അബ്ദുല്ലയ്ക്ക് പൗരാവലിയുടെ സ്നേഹാദരം, മൂന്ന് ദിവസത്തെ പരിപാടികൾക്ക് 17ന് തുടക്കം

> **Lead Summary:** നാദാപുരം: സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ വയലോളി അബ്ദുല്ലയ്ക്ക് പൗരാവലി നൽകുന്ന സ്നേഹാദരം സെപ്റ്റംബർ 17 മുതൽ 19 വരെ പുളിയാവ് നാഷണൽ കോളജിൽ വിവിധ പരിപാടികളോടെ നടക്കും.

## Article Content

നാദാപുരം: സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ വയലോളി അബ്ദുല്ലയ്ക്ക് പൗരാവലി നൽകുന്ന സ്നേഹാദരം സെപ്റ്റംബർ 17 മുതൽ 19 വരെ പുളിയാവ് നാഷണൽ കോളജിൽ വിവിധ പരിപാടികളോടെ നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു നാടിന്റെ ആത്മാവും സ്പന്ദനങ്ങളും തൊട്ടറിഞ്ഞ് ജീവിതകാലം മുഴുവൻ നാടിന്റെ മനസ്സിൽ നിറസാന്നിധ്യമായി മാറിയ വ്യക്തിത്വമാണ് വയലോളി അബ്ദുല്ലയെന്ന് ഭാരവാഹികൾ പറഞ്ഞു.

സാമൂഹിക, സാംസ്കാരിക രംഗങ്ങൾക്കപ്പുറം നാദാപുരത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയ അദ്ദേഹം കാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ്. പ്രയാസങ്ങളുള്ള ഇടങ്ങളിലെല്ലാം പരിഹാരവുമായി ഓടിയെത്തുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഭാരവാഹികൾ പറഞ്ഞു.

സെപ്റ്റംബർ 17, 18, 19 തീയതികളിലായി നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലും പുരസ്കാര സമർപ്പണത്തിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും. മന്ത്രിമാർ, എം.എൽ.എമാർ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ പരിപാടികളിൽ പങ്കെടുക്കും.

17ന് രാവിലെ നടക്കുന്ന ‘വർണാദരവ്’ ചിത്രരചനാ ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മെഡിക്കൽ എക്സ്പോയും വൈകിട്ട് നാലിന് പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്ന ‘ലെഗസി ടോക്കും’ നടക്കും. രാത്രി ഒൻപതിന് പാട്ടുകൂട്ടവും അരങ്ങേറും.

18ന് ഉച്ചയ്ക്ക് രണ്ടിന് ‘എജ്യു കോൺക്ലേവ്’ കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സൂഫി നൈറ്റ് നടക്കും.

19ന് രാവിലെ 10ന് സൗഹൃദ സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും പുരസ്കാര സമർപ്പണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.

പൊയിൽ ഇസ്മായിൽ, മരുന്നോളി കുഞ്ഞബ്ദുല്ല, വയലോളി അമ്മദ്, ഡോ. മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

**English Summary:**

Nadapuram's noted social, educational, political and cultural figure Vayaloli Abdulla will be honoured with Snehaadaram by citizens from September 17 to 19 at Puliyavu National College with various programs, organizers said. Preparations completed, organizers said he is a personality who felt soul of region and contributed greatly to Nadapuram's educational progress and charity work. Closing ceremony and award function on 19th will be inaugurated by Panakkad Sadikali Shihab Thangal, with ministers, MLAs and prominent figures attending. On 17th, Varnadarav painting camp, medical expo, Legacy Talk by Parakkal Abdulla, Pattukoottam; on 18th, Edu Conclave by KM Abhijith MLA and Sufi Night; on 19th, friendship meet by Kurukkoli Moideen MLA, closing and award ceremony with PK Kunhalikutty as chief guest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382798/nadapuram-vayaloli-abdulla-snehaadaram-events-september-17-19-puliyavu)