---
title: "താനക്കോട്ടൂർ–ആദായമുക്ക് പുഴക്കലക്കണ്ടി റോഡ് പുനർനിർമ്മാണം; ജനകീയ സംഗമം സംഘടിപ്പിച്ചു"
english_title: "Thanakottur Adayamukku Puzhakkalakandi Road Reconstruction Public Meeting Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382810/thanakottur-adayamukku-puzhakkalakandi-road-reconstruction-public-meet-action-committee"
published_at: "2026-09-15T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9687959197_thanakottur-adayamukku-puzhakkalakandi-road-reconstruction-public-meet-action-committee.jpg"
keywords: ["Nadapuram", "Chekyad Grama Panchayat", "Public Meeting"]
---

# താനക്കോട്ടൂർ–ആദായമുക്ക് പുഴക്കലക്കണ്ടി റോഡ് പുനർനിർമ്മാണം; ജനകീയ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: താനക്കോട്ടൂർ–ആദായമുക്ക് പുഴക്കലക്കണ്ടി റോഡിന്റെ പുനർനിർമ്മാണത്തിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. റോഡിന്റെ ശോച്യാവസ്ഥ മൂലം ദീർഘകാലമായി പ്രദേശവാസികൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനാണ് സംഗമം ചേർന്നത്.

## Article Content

നാദാപുരം: താനക്കോട്ടൂർ–ആദായമുക്ക് പുഴക്കലക്കണ്ടി റോഡിന്റെ പുനർനിർമ്മാണത്തിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. റോഡിന്റെ ശോച്യാവസ്ഥ മൂലം ദീർഘകാലമായി പ്രദേശവാസികൾ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനാണ് സംഗമം ചേർന്നത്.

സെപ്റ്റംബർ 13ന് വൈകിട്ട് അഞ്ചിന് പാറപ്പൊയിൽ എം.എൽ.പി. സ്കൂളിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തു. സലാം കയനോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഹഫ്‌സത്ത് കാലിയെടുത്ത് അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. മഹമൂദ് തൊടുവയിൽ റോഡ് പുനർനിർമ്മാണ പദ്ധതിയുടെ വിശദീകരണം നടത്തി.

ഹംസ കോമത്ത്, ആർ.കെ. അഹമ്മദ്, പി.വി.സി. അമ്മദ്, മഹമൂദ് പാട്ടോൻ, ദാവൂദ് കോമത്ത്, ചന്ദ്രൻ കൊറോത്ത്, സുനി കൊറുമ്പാത്ത്, അബൂബക്കർ വയലുങ്കര എന്നിവർ സംസാരിച്ചു. സി.കെ. അബ്ദുള്ള നന്ദി രേഖപ്പെടുത്തി.

റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാട്ടോൻ മഹമൂദിനെ ചെയർമാനായും ആർ.കെ. അഹമ്മദിനെ കൺവീനറായും സി.കെ. അബ്ദുള്ളയെ ട്രഷററായും ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

മുഴുവൻ പ്രദേശവാസികളുടെയും കൂട്ടായ സഹകരണത്തോടെ റോഡ് പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും സംഗമത്തിൽ തീരുമാനിച്ചു.

**English Summary:**

A public meeting of local residents was held for reconstruction of Thanakottur-Adayamukku Puzhakkalakandi Road in Nadapuram to resolve long-standing travel difficulties due to road's poor condition. Hundreds attended meeting at Parappoyil MLP School on September 13 evening. Ward member Hafsath Kaliyeduthu presided, Chekyad Grama Panchayat president Ahammed Punnakkal inaugurated, Salam Kayanol welcomed, Mahmood Thoduvayil explained project, others spoke and CK Abdulla thanked. Action committee formed with Patton Mahmood as chairman, RK Ahammed as convener and CK Abdulla as treasurer to coordinate works and complete reconstruction in time-bound manner with collective cooperation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382810/thanakottur-adayamukku-puzhakkalakandi-road-reconstruction-public-meet-action-committee)