---
title: "സ്ഥിരോത്സാഹവും ലക്ഷ്യബോധവും വിദ്യാർഥികളുടെ മുഖമുദ്രയാകണം - കെ.കെ. നവാസ്"
english_title: "Students Need Clear Goals In Era Of Technology Revolution Says KK Navas At Velliyode School Unarvu 2026"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382812/students-need-goal-in-tech-era-kk-navas-velliyode-ghss-unarvu-2026"
published_at: "2026-09-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa969f4afe27_students-need-goal-in-tech-era-kk-navas-velliyode-ghss-unarvu-2026.jpg"
keywords: ["KK Navas", "Velliyode GHSS", "Unarvu 2026", "Vanimel Grama Panchayat"]
---

# സ്ഥിരോത്സാഹവും ലക്ഷ്യബോധവും വിദ്യാർഥികളുടെ മുഖമുദ്രയാകണം - കെ.കെ. നവാസ്

> **Lead Summary:** വെള്ളിയോട്: സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും വിപ്ലവകാലത്ത് വിദ്യാർഥികൾക്ക് സ്ഥിരോത്സാഹത്തോടൊപ്പം വ്യക്തമായ ലക്ഷ്യബോധവും അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ. നവാസ് പറഞ്ഞു.

## Article Content

വെള്ളിയോട്: സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും വിപ്ലവകാലത്ത് വിദ്യാർഥികൾക്ക് സ്ഥിരോത്സാഹത്തോടൊപ്പം വ്യക്തമായ ലക്ഷ്യബോധവും അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ. നവാസ് പറഞ്ഞു.

അന്ധമായ കരിയറിസത്തിന് പിന്നാലെ വിദ്യാർഥിസമൂഹം ഓടുമ്പോൾ മാനവികതയ്ക്ക് പ്രാധാന്യം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിദ്യാർഥിപരിപോഷണ പരിപാടിയായ ‘ഉണർവ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. നവാസ്. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. രാജൻ, ജലീൽ ചാലക്കണ്ടി, ഹെഡ്മാസ്റ്റർ ശ്രീചിത്ത് കൊയിലോത്ത്, തോമസ് കെ. സ്റ്റീഫൻ, പി.കെ. ഇബ്രാഹീം എന്നിവർ ആശംസകൾ നേർന്നു.

സിഡ്‌നി സർവകലാശാലയിലും ഡൽഹി ഐ.ഐ.ടിയിലും പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച പൂർവവിദ്യാർഥി നന്ദന ആർ.എസ്., പ്ലസ് വൺ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന ‘ഉണർവ് 2026’ൽ രക്ഷാകർതൃ സംഗമം, വ്യക്തിത്വ വികസന ക്ലാസ്, കരിയർ ഗൈഡൻസ്, ഗ്രൂപ്പ് ഡൈനാമിക്സ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. ഗിരീശൻ സ്വാഗതവും ഉണർവ് കൺവീനർ എം.ടി. ബിനിൽകുമാർ നന്ദിയും പറഞ്ഞു.

**English Summary:**

Kozhikode district panchayat vice president KK Navas said at Velliyode Government Higher Secondary School that in the revolution era of technology and artificial intelligence students need perseverance and clear goals, and blind careerism may lead to loss of humanity importance. He was inaugurating Unarvu 2026 student enrichment program for Plus One students, presided by Vanimel grama panchayat president T Pradeepkumar. Others offered felicitations, former student Nandana RS who got chance to present thesis at Sydney University and Delhi IIT and students who excelled in Plus One public exam were honored. Three-day Unarvu 2026 included parents meet, personality development class, career guidance, group dynamics and cultural programs. Principal KP Gireeshan welcomed and convener MT Binilkumar thanked.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382812/students-need-goal-in-tech-era-kk-navas-velliyode-ghss-unarvu-2026)