---
title: "‘കേരളത്തെ ഇരുട്ടിലാക്കരുത്’; വൈദ്യുതി പ്രതിസന്ധിക്കെതിരെ കല്ലാച്ചിയിൽ സി.പി.ഐ പ്രതിഷേധം"
english_title: "CPI Nadapuram Mandalam Protest Against Electricity Crisis In Kerala At Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382814/cpi-protest-electricity-crisis-kallachi-nadapuram-mandalam-kerale-irutt-akkenda"
published_at: "2026-09-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa96bf410e5b_cpi-protest-electricity-crisis-kallachi-nadapuram-mandalam-kerale-irutt-akkenda.jpg"
keywords: ["CPI", "Electricity Crisis", "Kallachi"]
---

# ‘കേരളത്തെ ഇരുട്ടിലാക്കരുത്’; വൈദ്യുതി പ്രതിസന്ധിക്കെതിരെ കല്ലാച്ചിയിൽ സി.പി.ഐ പ്രതിഷേധം

> **Lead Summary:** കല്ലാച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ‘കേരളത്തെ ഇരുട്ടിലാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

കല്ലാച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ‘കേരളത്തെ ഇരുട്ടിലാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു.

ടി. സുഗതൻ, സി. സുരേന്ദ്രൻ, സി.കെ. ബാലൻ, ഷീമ വള്ളിൽ, ലിനീഷ് അരുവിക്കര, കളത്തിൽ സുരേന്ദ്രൻ, വൈശാഖ് കല്ലാച്ചി എന്നിവർ സംസാരിച്ചു.

വിമൽ കുമാർ കണ്ണങ്കൈ, സി.എച്ച്. ശങ്കരൻ മാസ്റ്റർ, ജലീൽ ചാലക്കണ്ടി, സി.എച്ച്. ദിനേശൻ, സന്തോഷ് കക്കാട്ട് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

**English Summary:**

CPI Nadapuram mandalam committee organized protest gathering at Kallachi demanding solution to electricity crisis in state as part of statewide campaign with slogan Dont put Kerala in darkness. District executive member Rajendran Kappally inaugurated, mandalam secretary Sreejith Mudappilayi presided. T Sugathan, C Surendran, CK Balan, Sheema Vallil, Lineesh Aruvikkara, Kalathil Surendran, Vysakh Kallachi spoke. Vimal Kumar Kannankai, CH Sankaran Master, Jaleel Chalakkandi, CH Dineshan, Santhosh Kakkatt led protest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382814/cpi-protest-electricity-crisis-kallachi-nadapuram-mandalam-kerale-irutt-akkenda)