---
title: "രക്തദാന രംഗത്തെ നിസ്വാർത്ഥ സേവനം; നാസർ മാഷിന് ‘സൈലന്റ് സോഷ്യൽ വർക്കർ’ പുരസ്കാരം"
english_title: "Silent Social Worker Award For Hope Blood Donors Group President Nassar Mash At Kallachi JCI Week 2026"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382815/silent-social-worker-award-nassar-mash-hope-blood-donors-kallachi-jci-week"
published_at: "2026-09-15T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa96c733e215_silent-social-worker-award-nassar-mash-hope-blood-donors-kallachi-jci-week.jpg"
keywords: ["Nassar Mash", "Hope Blood Donors Group", "Silent Social Worker Award", "JCI Kallachi"]
---

# രക്തദാന രംഗത്തെ നിസ്വാർത്ഥ സേവനം; നാസർ മാഷിന് ‘സൈലന്റ് സോഷ്യൽ വർക്കർ’ പുരസ്കാരം

> **Lead Summary:** കല്ലാച്ചി: രക്തദാന രംഗത്ത് വർഷങ്ങളായി നടത്തുന്ന നിസ്വാർത്ഥ സേവനം പരിഗണിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷിനെ ‘സൈലന്റ് സോഷ്യൽ വർക്കർ’ പുരസ്കാരം നൽകി ആദരിച്ചു.

## Article Content

കല്ലാച്ചി: രക്തദാന രംഗത്ത് വർഷങ്ങളായി നടത്തുന്ന നിസ്വാർത്ഥ സേവനം പരിഗണിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷിനെ ‘സൈലന്റ് സോഷ്യൽ വർക്കർ’ പുരസ്കാരം നൽകി ആദരിച്ചു.

ജെ.സി.ഐ. വീക്ക് 2026ന്റെ ഭാഗമായി ജെ.സി.ഐ. കല്ലാച്ചി സംഘടിപ്പിച്ച ‘Honouring Heroes & Silent Stars’ പരിപാടിയിലാണ് പുരസ്കാരം സമ്മാനിച്ചത്.

ജെ.സി.ഐ. കല്ലാച്ചി പ്രസിഡന്റ് ഷബാന എൻ.കെ. സ്നേഹോപഹാരം നൽകി. ജെ.സി.ഐ. കല്ലാച്ചി കമ്യൂണിറ്റി ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് അഫ്സൽ റാസ്കോ, ലത്തീഫ് പെട്ടീന്റവിട തുടങ്ങിയ ജെ.സി.ഐ. അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

ആയഞ്ചേരി സ്വദേശിയായ നാസർ മാഷ് വർഷങ്ങളായി രക്തം ആവശ്യമുള്ളവർക്കും രക്തദാതാക്കൾക്കും ഇടയിൽ ബന്ധമൊരുക്കി പ്രവർത്തിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് അപൂർവ രക്തഗ്രൂപ്പുകൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ, ദാതാക്കളെ കണ്ടെത്തി ആവശ്യക്കാർക്ക് രക്തം ലഭ്യമാക്കുന്നതിൽ അദ്ദേഹം സജീവമായി ഇടപെടുന്നു.

രാത്രിയും പകലും വ്യത്യാസമില്ലാതെ ദൂരസ്ഥലങ്ങളിൽനിന്നുപോലും രക്തദാനത്തിനായി സന്നദ്ധരായി എത്തുന്നവരെ ഏകോപിപ്പിച്ചാണ് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനം. ജെ.സി.ഐ. കല്ലാച്ചിയുമായി സഹകരിച്ച് നിരവധി തവണ രക്തദാന ക്യാമ്പുകളും ഗ്രൂപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

**English Summary:**

Considering selfless service for years in blood donation field, Hope Blood Donors Group president Nassar Mash was honored with Silent Social Worker award. Award was presented at Honouring Heroes and Silent Stars program organized by JCI Kallachi as part of JCI Week 2026. JCI Kallachi president Shabana NK presented memento, community development vice president Afsal Rasco, Latheef Pettintavida and other JCI members attended. Nassar Mash from Ayancheri has been linking those needing blood and donors for years, actively arranging donors especially for rare blood groups in emergencies, coordinating volunteers day and night from distant places. Group has organized many blood donation camps in collaboration with JCI Kallachi.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382815/silent-social-worker-award-nassar-mash-hope-blood-donors-kallachi-jci-week)