---
title: "കാത്തിരിപ്പിന് വിരാമം; പുറമേരിയിൽ 'സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ' തുറന്നു"
english_title: "Parakkal Abdulla MLA Inaugurates Purameri Panchayat Citizen Facilitation Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382864/purameri-panchayat-citizen-facilitation-centre-inaugurated-parakkal-abdulla"
published_at: "2026-09-16T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa143d50068_purameri-panchayat-citizen-facilitation-centre-inaugurated-parakkal-abdulla.jpg"
keywords: ["Purameri Panchayat", "Parakkal Abdulla MLA", "Citizen Facilitation Centre"]
---

# കാത്തിരിപ്പിന് വിരാമം; പുറമേരിയിൽ 'സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ' തുറന്നു

> **Lead Summary:** **പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിന്റെ സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്റർ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും അപേക്ഷകളും എളുപ്പത്തിൽ സമർപ്പിക്കുന്നതിനായാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

## Article Content

**പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിന്റെ സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്റർ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും അപേക്ഷകളും എളുപ്പത്തിൽ സമർപ്പിക്കുന്നതിനായാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ പൂർണ്ണമായി മാറിയതിന്റെ തുടർനടപടിയായാണ് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ ഈ സേവന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങൾക്ക് വിവിധ സർട്ടിഫിക്കറ്റുകൾക്കും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ നൽകുന്നതിനും, വിവരങ്ങൾ വേഗത്തിൽ അറിയുന്നതിനും സിറ്റിസൺ ഫെസിലിറ്റി സെന്റർ വഴി സൗകര്യമുണ്ടാകും. ജനങ്ങൾക്ക് സുഗമവും സുതാര്യവുമായ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. കെ. അലീമത്ത് എന്നിവർ സംസാരിച്ചു.

കൂടാതെ ബീന കല്ലിൽ, എം.എ. ഗഫൂർ, പി. അജിത്ത്, കെ. മുഹമ്മദ് സാലി, കെ.ടി.കെ. ബാലകൃഷ്ണൻ, കെ.കെ. സതീന്ദ്രൻ, എൻ.കെ. രാജഗോപാലൻ, കളത്തിൽ ബാബു, ടി.കെ. രാഘവൻ, മനോജ് മുതുവടത്തൂർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ. മനോജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

**English Summary:**

Parakkal Abdulla MLA inaugurated the Citizen Facilitation Centre at Purameri Panchayat. The center aims to streamline public services, certificate applications, and welfare schemes for residents following the transition to the new panchayat office building. Panchayat President P. Sreelatha presided over the inaugural function, which was attended by Vice President Sabeeda Keloth, standing committee chairpersons, elected representatives, and civic officials.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382864/purameri-panchayat-citizen-facilitation-centre-inaugurated-parakkal-abdulla)