---
title: "ബാൻഡ് വാദ്യവും മുത്തുക്കുടകളും; കർഷകസംഘം കൊടിമര ജാഥയ്ക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം"
english_title: "Karshaka Sangham Flagpole Jatha Grand Reception Kozhikode District Border Nadapuram Alappuzha State Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382968/karshaka-sangham-flagpole-jatha-reception-kozhikode-border-nadapuram-state-conference"
published_at: "2026-09-16T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa8a444e578_karshaka-sangham-flagpole-jatha-reception-kozhikode-border-nadapuram-state-conference.jpg"
keywords: ["Karshaka Sangham", "CPI M Nadapuram Farmers Reception", "Alappuzha State Conference 28th", "Nadapuram News"]
---

# ബാൻഡ് വാദ്യവും മുത്തുക്കുടകളും; കർഷകസംഘം കൊടിമര ജാഥയ്ക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം

> **Lead Summary:** നാദാപുരം: ആലപ്പുഴയിൽ നടക്കുന്ന കർഷകസംഘം 28-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം. പെരിങ്ങത്തൂർ പാലത്തിന് സമീപം കായപ്പനച്ചിയിലാണ് ജാഥയെ ജില്ലയിലേക്ക് വരേണ്ടത്.

## Article Content

നാദാപുരം: ആലപ്പുഴയിൽ നടക്കുന്ന കർഷകസംഘം 28-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം. പെരിങ്ങത്തൂർ പാലത്തിന് സമീപം കായപ്പനച്ചിയിലാണ് ജാഥയെ ജില്ലയിലേക്ക് വരേണ്ടത്.

ബാൻഡ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി നൂറുകണക്കിന് കർഷകസംഘം പ്രവർത്തകരാണ് ജില്ലാ അതിർത്തിയിൽ ജാഥയെ വരവേൽക്കാനായി എത്തിച്ചേർന്നിരുന്നത്.

ജാഥാ ക്യാപ്റ്റൻ എം പ്രകാശൻ, ഡെപ്യൂട്ടി ലീഡർ കെ ജെ ജോസഫ്, ജാഥാ മാനേജർ സി എച്ച് കുഞ്ഞമ്പു എന്നിവരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു,കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, ജില്ലാ പ്രസിഡൻ്റ് കെ പി കുഞ്ഞമ്മദ് കുട്ടി , സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി എന്നിവർ ഹാരാർപ്പണം ചെയ്തു.

കർഷകസംഘം നേതാക്കളായ ഉള്ളൂർ ദാസൻ, എം എം അശോകൻ വി പി ഗോപാലകൃഷ്ണൻ, ആർ കെ ചന്ദ്രൻ, സി എച്ച് ബാലകൃഷ്ണൻ,എടച്ചേരി പഞ്ചായത്ത്പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ, സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം ടി അനിൽകുമാർ, സിപിഐഎം ഇരിങ്ങന്നൂർ ലോക്കൽ സെക്രട്ടറി എം രാജൻ എന്നിവർ ചേർന്ന് സ്വീകരിച്ചാനയിച്ചു.

**English Summary:**

Flagpole Jatha of Karshaka Sangham 28th state conference to be held in Alappuzha received grand reception at Kozhikode district border, reports said. At Kayapanachi near Peringathur bridge, hundreds of Karshaka Sangham workers with band and muthukuda welcomed Jatha into district. Jatha Captain M Prakashan, Deputy Leader K J Joseph, Manager C H Kunjampu were garlanded by CPI M district secretariat member P P Chathu, Karshaka Sangham district secretary Babu Parassery, district president K P Kunhammad Kutty, state committee member K P Chandri. Leaders Ulloor Dasan, M M Ashokan, V P Gopalakrishnan, R K Chandran, C H Balakrishnan, Edachery panchayat president T V Gopalan, CPI M Nadapuram area committee member T Anilkumar, CPI M Iringannur local secretary M Rajan jointly received and led the jatha.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382968/karshaka-sangham-flagpole-jatha-reception-kozhikode-border-nadapuram-state-conference)